കിളിമാനൂരിൽ വന്‍ തീപിടുത്തം; അഗ്നിശമനസേനയുടെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

കിളിമാനൂരിൽ വന്‍ തീപിടുത്തം. വൈകിട്ട് അഞ്ചരയോടെ പുതിയകാവിലെ സരളാ ആശുപത്രിക്ക് സമീപത്തുള്ള ഗിരീഷ് ഒപ്ടിക്കൽസിനാണ് തീപിടിച്ചത്. തീ ഉയരുന്ന സമയത്ത് കടയിലെ ജീവനക്കാർ പുറത്തായതിനാൽ വൻദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.
സംഭവത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. അതേസമയം മറ്റു കടകളിലേക്ക് തീ പടരുന്നതിന് മുന്നേ തന്നെ അഗ്നിശമനസേനയുടെ പരിശ്രമം മൂലം തീ നിയന്ത്ര വിധേയമാകാനായി. ചെറുതും വലുതുമായ രണ്ടു ഫയർഫോഴ്‌സുകൾ എത്തിയാണ് തീ അണച്ചത്. വൈകിട്ട് 7 മണിയോടെ ആറ്റിങ്ങൽ എംൽഎ ബി സത്യൻ സംഭവസ്ഥലം സന്ദർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്...


https://www.facebook.com/Malayalivartha

























