വാരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ മൂന്നു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

വാരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതികളായ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. റൂറൽ ടൈഗർ ഫോഴ്സിലെ (ആർ.ടി.എഫ്) അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിബിൻ രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡി.ജി.പി ലോക്നാഥ് ബെഹ്റ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സസ്പെൻഷനിലായിരുന്നു ഇവർ മൂവരും എസ്പിയുടെ പ്രത്യേക സ്ക്വാഡിലുള്ള പോലീസുകാരാണ്.
പ്രാഥമിക അന്വേഷണത്തിൽ തെളിവ് ലഭിച്ച സാഹചര്യത്തിലാണ് പൊലീസുകാരുടെ അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ആരോപണവിധേയരായ മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പുരോഗിക്കുകയാണ്. ആലുവ പോലീസ് ക്ലബിൽ ബുധനാഴ്ച വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടികളുണ്ടാകും. അന്വേഷണം നടക്കുന്ന മുറയ്ക്ക് സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി കണ്ടാൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























