അധ്യാപകനെതിരെ വാട്‌സ് ആപ്പില്‍ കൊലവിളി സന്ദേശം...ഹര്‍ത്താലിനെ വിമര്‍ശിച്ച അധ്യാപകനെ കല്ലെറിഞ്ഞു ഹര്‍ത്താല്‍ അനുകൂലികളുടെ ആഹ്വാനം; സ്‌കൂളില്‍ 500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്, ഇവര്‍ ഓരോരുത്തരും മൂന്ന് കല്ലുകള്‍ വീതം എടുത്താല്‍ അധ്യാപകനെ കൊലപ്പെടുത്താനാകും

ഹര്‍ത്താലിനെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ കല്ലെറിഞ്ഞു കൊല്ലാന്‍ ഹര്‍ത്താല്‍ അുകൂലികളുടെ ആഹ്വാനം. ഹിന്ദു വിരുദ്ധ ഹര്‍ത്താലിനെ വിമര്‍ശിച്ച മലപ്പുറം മാറാക്കര വിവിഎംഎച്ച്എസ്എസ് സ്‌കൂള്‍ അധ്യാപകനെതിരെയാണ് വാട്‌സ് ആപ്പില്‍ കൊലവിളി സന്ദേശം പ്രചരിക്കുന്നത്.
ജമ്മുകശ്മീരില്‍ എട്ടുവയസ്സുകാരി കൊലചെയ്യപ്പെട്ടത് ക്രൂരമാണ് പ്രതികളെ കണ്ടെത്തി ശിക്ഷിക്കണം, എന്നാല്‍ സമാനമായ സംഭവങ്ങള്‍ ഇതിന് മുമ്ബും ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നുമായിരുന്നു അധ്യാപകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്‌കൂളില്‍ 500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ ഓരോരുത്തരും മൂന്ന് കല്ലുകള്‍ വീതം എടുത്താല്‍ അധ്യാപകനെ കൊലപ്പെടുത്താനാകുമെന്നാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം. അധ്യാപകന്റെ ജീവന് സംരക്ഷണം നല്‍കണമെന്നാ വശ്യപ്പെട്ട് ബിജെപി മാറാക്കര പഞ്ചായത്ത് കമ്മറ്റി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























