Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ചിലവ് ചുരുക്കലിന്റെ ഭാഗമായി എ.ടി.എമ്മുകളിലെ രാത്രികാല സേവനം നിര്‍ത്തലാക്കുന്നു; ചെറുകിട ബാങ്കുകളിലും നഷ്ടത്തിലുള്ള ബാങ്കുകളിലുമാണ് ഇത് ഉടന്‍ നടപ്പാക്കുക

19 APRIL 2018 07:43 AM IST
മലയാളി വാര്‍ത്ത

എ.ടി.എമ്മുകളിലെ രാത്രികാല സേവനം അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലാഭകരമല്ലാത്ത ചെറുകിട ബാങ്കുകളുടെ എടിഎമ്മുകളുടെ സേവനം ചുരുക്കാനാണ് തീരുമാനം. ചിലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.

ചെറുകിട ബാങ്കുകളിലും നഷ്ടത്തിലുള്ള ബാങ്കുകളിലുമാണ് ഇത് ഉടന്‍ നടപ്പാക്കുക.രാത്രി പത്തുമുതല്‍ രാവിലെ എട്ടുവരെ ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എ.ടി.എമ്മുകള്‍ ഈ സമയത്ത് തുറക്കേണ്ടെന്നാണ് തീരുമാനം. ഏറെ ശാഖകളില്ലാത്ത ചില ബാങ്കുകള്‍ തീരുമാനം നടപ്പാക്കിത്തുടങ്ങി.

ചെലവ് ചുരുക്കാനുള്ള പഠനം നടത്താനായി ചില ബാങ്കുകള്‍ കോസ്റ്റ് ബെനിഫിറ്റ് എക്സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ സമിതിയാണ് ഇടപാട് കുറഞ്ഞ എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ ശുപാര്‍ശ നല്‍കിയത്. ലാഭത്തിലുള്ള ബാങ്കുകളും ചിലവ് ചുരുക്കലിനായി പഠന കമ്മിറ്റിയെ നിയോഗിച്ചിരുന്നു. രാത്രി ഇടപാടുകള്‍ കുറവുള്ള എ.ടി.എമ്മുകള്‍ കണ്ടെത്താനായി മൂന്നു മാസമായി രാത്രിയിലെ ഇടപാടിന്റെ കണക്കെടുത്തിരുന്നു.

രാത്രി ഇത്തരം എ ടി എമ്മുകൾ അടക്കുന്നതോടെ രാത്രി കാവല്‍ക്കാരനെ ഒഴിവാക്കാം. വൈദ്യുതി ബില്ലിലും ലാഭമുണ്ടാക്കാം. ഈ സമയം ക്യാമറ പ്രവര്‍ത്തിപ്പിക്കേണ്ടാത്തതിനാല്‍ അതിന്റെ ചെലവും ലാഭിക്കാം. മോഷണത്തിനും യന്ത്രം കേടാക്കാനുമുള്ള സാധ്യതയും കുറയും.

കിട്ടാക്കടം പെരുകുകയും ലാഭം കുറയുകയും ചെയ്ത ബാങ്കുകളോട് ചെലവ് ചുരുക്കാനുള്ള നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയോട് ലാഭകരമല്ലാത്ത 700 എ.ടി.എമ്മുകള്‍ പൂട്ടാന്‍ ഡിസംബറില്‍ നിര്‍ദേശിക്കുകയുണ്ടായി. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മുകള്‍ രാത്രിയില്‍ പൂട്ടിയിടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എ.ടി.എമ്മുകള്‍ പൂട്ടാനുള്ള തീരുമാനം ബാങ്ക് ഇതേവരെ എടുത്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (4 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (4 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (6 hours ago)

Malayali Vartha Recommends