സോഷ്യല്‍ മീഡിയ ഹര്‍ത്താലിലെ ആക്രമത്തെ തുടർന്ന് സംസ്ഥാനത്തു മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം; സംസഥാനത്ത് എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ

സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത് നടപ്പാക്കിയ ഹര്‍ത്താലിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ആക്രമങ്ങള്‍ അരങ്ങേറിയതിനു പിന്നാലെ സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശം. ഹർത്താലിൽ അരങ്ങേറിയ അതിക്രമങ്ങളെ തുടർന്ന് നേരത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തേക്ക് മൂന്നു ദിവസത്തേക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്.
സംസഥാനത്ത് എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കാനും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി അവധിയിലുള്ള പൊലീസുകാര്‍ ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു. ഹര്‍ത്താലും തുടര്‍ന്നുണ്ടായ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ വ്യാജ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിക്കുകയും അതിന്റെ മറവില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്ത സംഘടനകളില്‍ പ്രധാനിയായ എസ്.ഡി.പി.ഐ വീണ്ടും സംഘര്‍ഷത്തിന് കളമൊരുക്കുകയാണ് . ഇന്ന് ചലോ കോഴിക്കോട് എന്ന പേരില്‍ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലൂടെ ചെറുപ്പക്കാരെ കൂട്ടാന്‍ വ്യാപക പ്രചരണം നടത്തുന്നു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ പല തരത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് സന്ദേശം പ്രവഹിക്കുന്നത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ച് വിട്ടതിന് കോഴിക്കോട് ഉള്‍പ്പെടെയുള്ള ഉത്തരകേരളത്തിലെ അഞ്ച് ജില്ലകളിലെ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























