ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എറണാകുളം റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ മാറ്റാന്‍ നീക്കം; ജോര്‍ജിനെ നീക്കുന്ന കാര്യത്തില്‍ സി പി എം ജില്ലാ കമ്മിറ്റിക്ക് എതിരഭിപ്രായം; പൊല്ലാപ്പാകുന്നത് എസ്പിയുടെ പ്രത്യേക സ്‌ക്വാഡിനെ കുറിച്ചുള്ള ആക്ഷേപങ്ങള്‍

എറണാകുളം റൂറല്‍ എസ് പി, എ.വി. ജോര്‍ജിനെ സ്ഥലം മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. എ.വി.ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും എതിരഭിപ്രായമുണ്ട്. സി പി എം ജില്ലാ കമ്മിറ്റി ജോര്‍ജിനെ നീക്കുന്ന കാര്യത്തില്‍ എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
നൂറല്‍ എസ്പിയുടെ സ്‌ക്വാഡിലെ പോലീസുകാരാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിനും ജോര്‍ജിനെ മാറ്റാന്‍ താത്പര്യമുണ്ട്. കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
സി പി എം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ വിശ്വസ്തനാണ് എ.വി. ജോര്‍ജ്. ചലച്ചിത്ര നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസില്‍ സകലമാന കാര്യങ്ങളും ചെയ്തതും എ.വി.ജോര്‍ജാണ്. സി പി എം നേതാക്കള്‍ പറയുന്ന പ്രകാരമാണ് എസ് പി നീങ്ങിയതെന്ന് ആരോപണമുണ്ട്. സി പി എം നേതാക്കള്‍ എന്തു പറഞ്ഞാലും അതേപടി അനുസരിക്കുന്നയാളാണ് ജോര്‍ജ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് സി പി എം നേതാവിന്റെ നിര്‍ദ്ദേശാനുസരണമാണെന്നും അത് എറണാകുളത്തെ പ്രമുഖ സിപിഎം നേതാവാണെന്നും ആരോപണമുണ്ട്.
എസ് പിയുടെ സ്‌ക്വാഡിനെ കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ മികച്ച രീതി രീതിയില്‍ മര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥരാണ് എസ് പിയുടെ സ്‌ക്വാഡിലുള്ളതെന്നും ആരോപണം ഉയരുന്നുണ്ട്. എസ് പി കെതിരെ നീങ്ങുന്നത് അദ്ദേഹത്തിന്റെ ശത്രുക്കളാണെന്ന് എസ് പി അനുകൂലികള്‍ പറയുന്നു. ഏതായാലും എസ്പിയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
എസ് പിയുടെ സി പി എം ബന്ധമാണ് അദ്ദേഹത്തിന്റെ സ്‌ക്വാഡിനെ സഹായിക്കുന്നതെന്ന അക്ഷേപവും ശക്തമാണ്. എസ് പിയുടെ സ്‌ക്വാഡിലുള്ളവര്‍ സി പി എമ്മുകാരാണെന്നും ആരോപണമുണ്ട്. അവര്‍ അധികാരം ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്കു മേല്‍ കുതിര കയറുകയാണെന്നും ആരോപണമുണ്ട്. മര്‍ദ്ദക സംഘത്തിന് എസ്പിയുടെ പിന്തുണയുണ്ടെന്നും പറയുന്നു.
ഏതായാലും അന്വേഷണ സംഘം എസ് പി ക്കെതിരെ നീങ്ങിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് അനൗദ്യോഗികമായി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്. എസ് പി യുടെ രാഷ്ട്രീയ സ്വാധീനം കാരണം അദ്ദേഹത്തിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി. നീങ്ങണമെന്നില്ല. എന്നിരുന്നാലും എസ്പിയുടെ നടപടികളെ വെള്ളപൂശാന്‍ അന്വേഷണ സംഘം ശ്രമിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























