പോലീസ് വകുപ്പിനുപിന്നാലെ പോലീസ് സംഘടനകളും ബോധവത്കരണ ക്ലാസുകളുമായി രംഗത്ത്...

പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളോട് അനുബന്ധിച്ചാണ് പോലിസുകാര്‍ക്കും പൊതു ജനങ്ങള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. പാലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വകുപ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ബോധവത്കരണവും പരിശീലനവും നടത്താന്‍ തീരുമാനിച്ചത്.
മധുവിന്റേയും ശ്രീജിത്തിന്റേയും വധങ്ങള്‍ക്കു പിന്നില്‍ പോലിസാണെന്ന ആരോപണങ്ങള്‍ കൂടി ഉയര്‍ന്നതോടെ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. തിനോടനുബന്ധിച്ചാണ് കേരള പോലിസ് അസോസിയേഷനും പോലിസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. മുന്‍പ് ഒരു ദിവസം മാത്രം നടന്നിരുന്ന ജില്ലാ സമ്മേളനങ്ങള്‍ 2 ദിവസമാക്കാനും ആദ്യ ദിവസം ബോധവത്കരണ ക്ലാസുകളും പോലിസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികള്‍ നടത്താനുമാണ് തീരുമാനം.
പോലിസുകാരുടെ മാനസീക സമ്മര്‍ദ്ധം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറവും ബോധവത്കരണ ക്ലാസും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha

























