ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട് വീട്ടമ്മയ്ക്ക് ഇരുകാലുകളും നഷ്ടമായി

ട്രെയിനില്‍ ഓടിക്കളിച്ച കൊച്ചുമകളുടെ പിന്നാലെ പോയ വീട്ടമ്മയ്ക്ക് പ്ലാറ്റ്‌ഫോമില്‍ വീണ് ഇരുകാലുകളും നഷ്ടമായി . ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടാണ് വീട്ടമ്മയ്ക്ക് കാലുകള്‍ നഷ്ടപ്പെട്ടത്. പുനലൂര്‍ ആരംപുന്ന സ്വദേശി ഭാര്‍ഗവിയമ്മ(65) യ്ക്കാണ് ഇരുകാലുകളും നഷ്ടമായത്. പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവമുണ്ടായത്. പുനലൂരില്‍ നിന്നു കൊല്ലത്തേയ്ക്കു പോകുകയായിരുന്ന ട്രെയിനില്‍ വച്ചായിരുന്നു അപകടം.
ട്രെയിനിനുള്ളില്‍ ഓടിക്കളിച്ചിരുന്ന കൊച്ചു മകളുടെ പിന്നാലെ ഓടുമ്പോള്‍ വാതിലില്‍ കൂടി പ്ലാറ്റ്‌ഫോമിലേയ്ക്കു വീഴുകയായിരുന്നു. ബോഗിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് ഇവരുടെ ഇരുകാലുകളും പൂര്‍ണ്ണമായും നഷ്ടമായി. ഗുരുതമായി പരിക്കേറ്റ ഭാര്‍ഗവിയമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി.
https://www.facebook.com/Malayalivartha

























