അധികം ആളുകള്‍ എത്താത്ത എടിഎമ്മുകളില്‍ രാത്രി സേവനം അവസാനിപ്പിക്കാന്‍ നീക്കം

അധികം ആളുകള്‍ എത്താത്ത എടിഎമ്മുകളില്‍ രാത്രി സേവനം അവസാനിപ്പിക്കാന്‍ ചില ബാങ്കുകള്‍ ഒരുങ്ങുന്നു. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുക എന്നതും ചെലവ് ചുരുക്കുക എന്ന ഉദ്ദേശത്തോടെയുമാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് നടപ്പാക്കുന്നത്.
ചെലവ് ചുരുക്കാനുള്ള പഠനം നടത്താനായി ചില ബാങ്കുകള്‍ കോസ്റ്റ് ബെനഫിറ്റ് എക്‌സ്പന്‍ഡിച്ചര്‍ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ സമിതിയാണ് ഇത്തരത്തില്‍ ഒരു പരിഷ്‌കാരം ശുപാര്‍ശ്ശ ചെയ്തിരിക്കുന്നത്. കമ്മിറ്റി മൂന്നു മാസമായി രാത്രി ഇടപാടിന്റെ കണക്കെടുത്തിരുന്നു. രാത്രി 10 മണി മുതല്‍ രാവിലെ എട്ട് വരെ ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എടിഎമ്മുകള്‍ ഈ സമയത്ത് തുറക്കേണ്ടന്നാണ് തീരുമാനം.
ഏറെ ശാഖകളില്ലാത്ത ചില ബാങ്കുകള്‍ തീരുമാനം നടപ്പാക്കിത്തുടങ്ങിയതായും സൂചനയുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയോട് ലാഭകരമല്ലാത്ത 700 എടിഎമ്മുകള്‍ പൂട്ടാന്‍ ഡിസംബറില്‍ നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























