Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആര്യയെ കെട്ടാനായി സുന്ദരികള്‍ പെടുന്ന പാടേ... അവസാന റൗണ്ടിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികള്‍ വധുവിന്റെ വേഷത്തിലെത്തിയിരുന്നുവെങ്കിലും ആര്യ ആരേയും സ്വീകരിക്കാത്തതിന് കാരണം

19 APRIL 2018 09:52 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താരം ആര്യയുടെ പരിണയം എങ്ങുമെങ്ങുമെത്തിയില്ല. ജീവിത സഖിയായി ആരെത്തുമെന്നുള്ള ആകാംക്ഷയ്ക്ക് അവസാനം വിരാമമാമാവുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിച്ച കാര്യങ്ങളായിരുന്നു ഫിനാലെ വേദിയില്‍ അരങ്ങേറിയത്. അവസാന റൗണ്ടിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികള്‍ വധുവിന്റെ വേഷത്തിലെത്തിയിരുന്നുവെങ്കിലും ആര്യ ആരേയും സ്വീകരിച്ചിരുന്നില്ല. താരത്തിന്റെ നടപടിയെയും പരിപാടിയേയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

മലയാളി താരങ്ങളുള്‍പ്പടെ 16 സുന്ദരികളായിരുന്നു പരിപാടിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. വ്യത്യസ്തമായ ടാസ്‌ക്കുകളായിരുന്നു ഇവരെ കാത്തിരുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഘട്ടത്തിലും എലിമിനേഷനിലൂടെ മൂല്യനിര്‍ണ്ണയവും നടത്തിയിരുന്നു. അവസാനത്തെ അഞ്ച് പേരിലേക്ക് എത്തിയപ്പോള്‍ മുതല്‍ പരിപാടിയെക്കുറിച്ചുള്ള ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. ആരായിരിക്കും വിജയിക്കുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. നേരത്തെ ചില മത്സരാര്‍ത്ഥികളുടെ പേരിനൊപ്പം ആര്യയെ ചേര്‍ത്ത് വിശേഷിപ്പിച്ചിരുന്നു.

കുംഭകോണം സ്വദേശിയായ അബര്‍നദിയായിരിക്കും താരത്തിന്റെ വധുവെന്ന തരത്തിലുള്ള ചര്‍ച്ചകളും വ്യാപകമായി നടന്നിരുന്നു. ഇവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണെന്ന് ആരാധകരും പറഞ്ഞിരുന്നു. അബര്‍നദിയും ആര്യയെക്കുറിച്ച് വാചാലയായിരുന്നു. മത്സരത്തിന്റെ ഭാഗമായി അബര്‍നദിയുടെ വീട്ടില്‍ ആര്യ പെണ്ണു കാണാനെത്തിയിരുന്നു. അവസാനത്തെ അഞ്ചില്‍ അബര്‍നദി സ്ഥാനം ഉറപ്പിച്ചതോടെ പ്രേക്ഷക പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് അബര്‍നദിക്ക് ലഭിച്ചിരുന്നത്. അവസാന ഘട്ട എലിമിനേഷനില്‍ അബര്‍നദി പുറത്താവുകയായിരുന്നു. പരിപാടിയുടെ അപ്രതീക്ഷിത വഴിത്തിരിവില്‍ പ്രേക്ഷകരും ഞെട്ടിയിരുന്നു.

സീതാലക്ഷ്മി, അഗത, സൂസന്‍ ഈ മൂന്ന് മത്സരാര്‍ത്ഥികളായിരുന്നു അവസാനത്തെ റൗണ്ടില്‍ മത്സരിക്കാനെത്തിയത്. ആര്യ വിവാഹത്തിനൊരുങ്ങി, നവവധുവിനെപ്പോലെ മത്സരാര്‍ത്ഥികളും ഒരുങ്ങിയെത്തിയെന്ന തരത്തിലായിരുന്നു ഗ്രാന്റ് ഫിനാലെയ്ക്ക് മുന്‍പ് പ്രചരിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ താരം തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇവരില്‍ ആരേയും താന്‍ വധുവായി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആര്യ വ്യക്തമാക്കിയത്.



ഗ്രാന്റ് ഫിനാലെ വേദിയില്‍ ആര്യയുടെ വിവാഹം പ്രതീക്ഷിച്ചവര്‍ നിരാശരാവുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. താരത്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ ഞെട്ടിയിരുന്നു. എന്തുകൊണ്ടാണ് താന്‍ അത്തരത്തിലൊരു തീരുമാനമെടുത്തതെന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ആര്യ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. ആ മൂന്ന് പേരില്‍ ആരേയും വേദനിപ്പിക്കാന്‍ തനിക്ക് കഴിയാത്തതിനാലാണ് ഒരാളെ മാത്രമായി തിരഞ്ഞെടുക്കാതിരുന്നതെന്ന് താരം പറയുന്നു. ജീവിത പങ്കാളിയെ തീരുമാനിക്കുന്നതിനായി തനിക്ക് കുറച്ച് കൂടി സമയം ആവശ്യമാണെന്നും ആര്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോമില്‍ രണ്ട് പേരെ വേദനിപ്പിച്ച് ഒരാളെ സ്വന്തമാക്കുന്ന തീരുമാനമെടുക്കാന്‍ വയ്യെന്നും ആര്യ പറയുന്നു. ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റ് രണ്ട പേരെ സംബന്ധിച്ച് അവര്‍ക്ക് ആ തീരുമാനം ഷോക്കായിരിക്കും. അവരുടെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്തും തനിക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് താന്‍ വേദനാജനകമായ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നാണ് ആര്യയുടെ വിശദീകരണം.

താന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത അഗത, സീത, സൂസന്ന ഇവരുടെ വീടുകള്‍ താന്‍ സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെയും കണ്ടിരുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ഇവരെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങള്‍ അറിയണമെന്ന് തോന്നി. ഇതിന് കൂടുതല്‍ സമയം ആവശ്യമാണ്. തന്റെ ജീവിതത്തിന്റെ മാത്രം കാര്യമല്ല ഇത്. രണ്ട് കുടുംബങ്ങളെയും ബാധിക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ച് ഉടന്‍ തന്നെ താന്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമെന്നും ആര്യ വ്യക്തമാക്കിയിട്ടുണ്ട്.



ആര്യയുടെ തീരുമാനത്തില്‍ ആരാധകര്‍ തികച്ചും നിരാശരാണ്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. ട്രോളര്‍മാരും ഈ സംഭവത്തെ ഏറ്റെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ കളിപ്പാട്ടം പോലെ കാണുന്ന നിലപാടാണ് ആര്യയുടേതെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. പരിപാടി നിര്‍ത്തലാക്കണമെന്ന തരത്തില്‍ നേരത്തെ ചിലര്‍ പരാതികള്‍ നല്‍കിയിരുന്നു. വ്യാപകമായ വിമര്‍ശനം നേരിടുന്നതിനിടയിലും താരത്തിനെ പിന്തുണച്ച് ചിലര്‍ രംഗത്തുവന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (5 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (21 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (31 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (51 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends