വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആര്‍ടിഎഫ് മുന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന ബന്ധുക്കളുടെ ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആര്‍.ടി.എഫ് മുന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന ബന്ധുക്കളുടെ ആരോപണം അന്വേഷിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബം ഉന്നയിച്ച പരാതിയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കും. കുറ്റക്കാര്‍ ആരായാലും നടപടി ഉണ്ടാകുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.വാട്‌സ്ആപ്പ് വഴി പ്രഖ്യാപിച്ച ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
വര്‍ഗീയ ചേരിതിരിവിലൂടെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ഒരുതരത്തില്‍ അനുവദിക്കുകയില്ല. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ അന്വേഷണം സംസ്ഥാനം മൊത്തം കേന്ദ്രീകരിച്ചായിരിക്കുമെന്നും അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
https://www.facebook.com/Malayalivartha
























