ഒളിവിൽ കഴിയാൻ സഹായിച്ചത് പെൺസുഹൃത്ത് ; പോലീസിന്റെ ഓരോ നീക്കവും അറിയിച്ചത് ഇവൾ ; ഇനി സത്താർ മാത്രം ; റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം തയ്യാറാക്കാനുള്ള ശ്രമം തകൃതിയിൽ

ലോറിയില്‍ മൊബൈല്‍ ഇട്ടത് പൊലീസിനെ വഴി തെറ്റിക്കാന്‍; ഫോണ്‍ കിട്ടിയപ്പോള്‍ നോക്കിയത് അവസാനം വിളിച്ച നമ്ബര്‍; കൊച്ചിയിലെ വ്യവസായിയുടെ ഭാര്യ കാമുകിയെന്ന് ഉറപ്പിച്ചത് അലിഭായിയെ ചോദ്യം ചെയ്ത്; വിവരങ്ങളറിയാന്‍ പെണ്‍സുഹൃത്തിനെ വിളിച്ചത് ഊരാക്കുടുക്കായി; തിരുവനന്തപുരത്ത് എത്താന്‍ 38-കാരി നിര്‍ദ്ദേശിച്ചപ്പോള്‍ അക്ഷരം പ്രതി അനുസരിച്ച് ന്യൂജെന്‍ ഗുണ്ട; റേഡിയോ ജോക്കി രാജേഷിന്റെ കൊലയില്‍ സെബല്ലയും ജയിലില്‍; ഇനി ലക്ഷ്യം ദോഹയിലുള്ള സത്താര്‍
റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനും മൂന്നാം പ്രതിയുമായ അപ്പുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് പെൺസുഹൃത്ത്. എറണാകുളം സ്വദേശിനിയായ സെബല്ലാ ബോണി എന്ന യുവതിയാണ് അപ്പുണ്ണിക്ക് സഹായങ്ങൾ നൽകിയിരുന്നത്. പ്രതികളെ രക്ഷിക്കാന്‍ സാഹചര്യമൊരുക്കിയതിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളുരുവില്‍ നിന്നും കേരളത്തില്‍ എത്തിയ അപ്പുണ്ണിക്കും അലിഭായി എന്ന മൊഹമ്മദ് സാലിഹിനും എറണാകുളത്ത് സ്വന്തംപേരില്‍ മുറിയെടുത്തു നല്‍കിയത് സെബല്ലയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അപ്പുണ്ണി സെബല്ലയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ചോദ്യം ചെയ്യലില്‍ അലിഭായിയാണ് സെബല്ലയുടെ പങ്ക് വ്യക്തമാക്കിയത്.
പൊലീസിന്റെ നീക്കങ്ങള്‍ കൃത്യമായി അപ്പുണ്ണിയെ അറിയിച്ചത് ബെല്ലയായിരുന്നു. അലിഭായിയുടെ മൊഴിയില്‍ സെബല്ലയെ അറസ്റ്റ് ചെയ്ത പൊലീസ് അവരെ ഉപയോഗിച്ച് അപ്പുണ്ണിയെ കുടുക്കുകയായിരുന്നു. സെബല്ലക്ക് പുറമെ അപ്പുണ്ണിയുടെ സഹോദരിയും കഴിഞ്ഞദിവസം അറസ്റ്റിലായ സുമിത്തിന്റെ ഭാര്യയുമായ ഭാഗ്യശ്രീക്കും കേസുമായി ബന്ധമുണ്ടവെന്ന് കണ്ടെത്തി. കൊലക്കേസ് പ്രതിയാണെന്നറിഞ്ഞിട്ടും സാമ്ബത്തികമായി സഹായിക്കുകയും ഒളിവില്‍ കഴിയുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കേസില്‍ ആദ്യമായാണ് സ്ത്രീകള്‍ അറസ്റ്റിലാകുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്. അപ്പുണ്ണിയെയും സുമിത്തിനെയും ചോദ്യംചെയ്തതില്‍നിന്നും ഇരുവര്‍ക്കും കുറ്റകൃത്യത്തിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച ആറ്റിങ്ങല്‍ ഡിവൈ.എസ്‌പിയുടെ ഓഫിസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്പുണ്ണിക്കായി ഇതിനിടയില്‍ മാതാവുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തുകയും അഭിഭാഷകനെ ബന്ധപ്പെടുകയുമെല്ലാം സെബല്ല ചെയ്തിരുന്നു. അപ്പുണ്ണി ഉപേക്ഷിച്ച ഫോണ്‍ കണ്ടെത്തിയ പൊലീസ് ഈ മൊബൈലില്‍ നിന്നും അവസാനം വിളിച്ച നമ്ബര്‍ വഴിയാണ് സെബല്ലയില്‍ എത്തിയത്.
ഇനി ഖത്തറിലുള്ള അബ്ദുള്‍ സത്താറിനെ കൂടി കുടുക്കിയാൽ ആര്‍ജെയുടെ കൊലപാതകത്തില്‍ പൊലീസിന് കുറ്റപത്രം തയാറാക്കാം. ഇതിനായി വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ തുടങ്ങി.
https://www.facebook.com/Malayalivartha
























