വിശ്വാസികൾ അച്ചാർ വിറ്റ് പള്ളി പണിതു; ഏഴ് മാസത്തെ കച്ചവടത്തിൽ നേടിയത് അരകോടി രൂപ ; ലാഭം 35 ലക്ഷം

വിശ്വാസികള്‍ അച്ചാര്‍ തയ്യാറാക്കി വിറ്റു പള്ളി പണിതു. അതും ഏഴു മാസത്തെ അച്ചാര്‍ കച്ചവടത്തിലൂടെ നേടിയ വരുമാനം കൊണ്ട്. പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവകയിലാണ് അച്ചാര്‍ വിറ്റ് പള്ളി പണിത സംഭവം. ഏഴ് മാസത്തെ അച്ചാർ കച്ചവടത്തിലൂടെ കിട്ടിയത് അര കോടി രൂപ. ലാഭം 35 ലക്ഷം.
സംഭവം വാര്‍ത്തയായിരിക്കെ പള്ളി വികാരി ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കലിനു പറയാനുള്ളത് ഒന്നു മാത്രം."അധ്വാനമാണ് ആരാധന" ഒരുമയുണ്ടെങ്കില്‍ ഒരു കോടിയുടെ പള്ളിപണി തീര്‍ക്കാന്‍ ഏഴു മാസം ധാരാളം മതി. അതും നയാപൈസ കടമില്ലാതെ. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ ആരുടെയും മുഖം ചുളിയാതെ പണമുണ്ടാക്കാന്‍ വഴി ദൈവം കാണിച്ചുതരും. മുറ്റത്തും തൊടിയിലും ചീഞ്ഞുപോകുന്ന നാടന്‍ വിഭവങ്ങള്‍ അച്ചാറാക്കി മാറ്റിയപ്പോള്‍ അതിനുണ്ടായ രുചിയാണ് തങ്ങൾക്ക് പിൻബലമായതെന്നും ഫാദർ പറഞ്ഞു.

കോട്ടയം- കുമളി ദേശീയപാതയില്‍ പെരുവന്താനം മലയുടെ രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്കു കടന്നാല്‍ 110 കുടുംബങ്ങളും 400 വിശ്വാസികളുമുള്ള അമലഗിരിയിലെത്താം. ബലക്ഷയത്താല്‍ ഭിത്തി കീറി, ഭൂമികുലുക്കത്തില്‍ കുരിശിളകി മുഖശോഭ മങ്ങിയ പള്ളിയുടെ സ്ഥാനത്താണ് മനോഹരമായ രീതിയിൽ കൊച്ചു ദേവാലയം തലയുയര്‍ത്തിയിരിക്കുന്നത്. ആകാശത്തോളം ഉയര്‍ന്ന കുന്നിന്‍ചരുവില്‍ ഇടവകക്കാര്‍ വിശ്വാസത്തിന്റെ അടയാളമായി 200 ദിവസംകൊണ്ടാണ് ഈ പള്ളി പണിതത്.

ദൈവാലയ നിർമ്മാണത്തിന് ഫണ്ട് കണ്ടെത്തിയത് വളരെ വ്യത്യസ്ഥമായിരുന്നു, അച്ചാർ നിർമ്മാണവും വിൽപ്പനയും പുരയിടത്തിൽ കൃഷി ചെയ്യുന്ന ചേനയും, ഇഞ്ചിയും, മാങ്ങയും, നാരങ്ങായും, കുമ്പളവും, മത്തനും, ജാതിക്കയും, പാവക്കയും, കാന്താരി മുളകും എല്ലാം ലാഭനഷ്ടത്തിന്റെ കണക്കു പുസ്തകം നോക്കാതെ അവർ പള്ളിക്കായി നൽകുകയായിരുന്നു. അങ്ങനെ ഒരു രൂപ പോലും കടമില്ലാതെ വിശ്വാസികൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























