മിഠായി തെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം... പ്രദേശത്ത് കൊടിതോരണങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കരുതെന്നും കളക്ടറുടെ ഉത്തരവ്

കോഴിക്കോട് മിഠായി തെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം. എസ്‌കെ പൊറ്റെക്കാട്ട് സ്‌ക്വയറില്‍ മാര്‍ച്ച്, പൊതുയോഗങ്ങള്‍, പ്രതിഷേധയോഗങ്ങള്‍, ധര്‍ണ തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ക്കാണ് നിരോധനം.
പ്രദേശത്ത് കൊടിതോരണങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കരുതെന്നും കളക്ടര്‍ ഉത്തരവിട്ടു.
കഠുവയില്‍ എട്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 16നു നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനിടെ മിഠായി തെരുവില്‍ അക്രമം നടന്നിരുന്നു.
https://www.facebook.com/Malayalivartha
























