അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു; പാലക്കാട് ഇരട്ടയാലിലാണ് സംഭവം

അമ്മയും മകനും മുങ്ങിമരിച്ചു. പാലക്കാട് ഇരട്ടയാലിലെ കുളത്തിലാണ് വല്‍സലയും, മകന്‍ അജിതും മുങ്ങി മരിച്ചത്. കുളിക്കാനെത്തിയ വൽസയാണ് ആദ്യം വെളളത്തില്‍ മുങ്ങിപോയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജിത്തും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
അടുത്ത കുളത്തിലുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ടെത്തിയവര്‍ അജിത്തിനെ മുങ്ങിയെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് വല്‍സലയുടെ മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്.
https://www.facebook.com/Malayalivartha
























