പിണറായിക്ക് ഇഷ്ട്ടം തെലുങ്കാന പോലീസിനെ... കേരള പോലീസിനോട് അവരെ കണ്ട് പഠിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം

തെലങ്കാന പൊലീസിനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പോലീസുകാരും അവരെ കണ്ടു പഠിക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദേശം. രാജ്യത്തെ രണ്ടാമത്തെ മികച്ച സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട തെലങ്കാനയിലെ മാതൃകാ പൊലീസ് സ്റ്റേഷനായ ഹൈദരാബാദ് പഞ്ചഗുഡ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷമാണ് പിണറായി തെലങ്കാന പൊലീസിനെ പുകഴ്ത്തിയത്.
തന്നെയുമല്ല സ്റ്റേഷന്റെ മികവിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും പിണറായി പറഞ്ഞു. പഞ്ചഗുഡയിലെത്തിയ മുഖ്യമന്ത്രിയോട് അവിടത്തെ പ്രവര്‍ത്തനരീതികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
തെലങ്കാന ആഭ്യന്തരമന്ത്രി എന്‍.നരസിംഹ റെഡ്ഡി, പൊലീസ് മേധാവി മഹേന്ദ്ര റെഡ്ഡി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. സിസി ടിവി സംവിധാനം, വനിതകള്‍ക്കു വിശ്രമസ്ഥലം, പുറത്തു ശുചിമുറികള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് പഞ്ചഗുഡ പോലീസ് സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























