എസ്എസ്എല്‍സി ഫലം മെയ് മൂന്നിനകം, മാര്‍ക്ക് പരിശോധന കുറ്റമറ്റതാക്കും

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് ഓരോ വിദ്യാര്‍ഥിയുടെയും മാര്‍ക്ക് രണ്ടുതവണയാണ് രേഖപ്പെടുത്തി പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുക. മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കില്‍ ഇരട്ട എന്‍ട്രിയിലൂടെ കണ്ടെത്താന്‍ കഴിയും. ടാബുലേഷന് ശേഷം മാര്‍ക്കുകളുടെ പരിശോധന പരീക്ഷാഭവന്‍ നടത്തും.ഏതെങ്കിലും വിദ്യാര്‍ഥിയുടെ മാര്‍ക്ക് രേഖപ്പെടുത്താതെ പോയിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തി രേഖപ്പെടുത്തുന്ന ജോലിയും ഈ സമയത്ത് പൂര്‍ത്തിയാക്കും.
ഇതേ മാര്‍ക്ക് തന്നെ പരീക്ഷാഭവനില്‍ ഒരുതവണകൂടി പരിശോധിക്കും. ഇതിനുശേഷം ഐ.ടി പരീക്ഷയുടെ മാര്‍ക്കും ഗ്രേസ് മാര്‍ക്കും ചേര്‍ക്കും. ഇതോടെ ഫലം തയ്യാറാകും. തുടര്‍ന്ന് പാസ്‌ബോര്‍ഡ് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കും. തൊട്ടടുത്ത ദിവസം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.ഏപ്രില്‍ 30നോ മേയ് രണ്ടിനോ പാസ്‌ബോര്‍ഡ് യോഗം ചേരാനാണ് സാധ്യത. 30ന് യോഗം ചേര്‍ന്നാല്‍ മേയ് ഒന്നിലെ അവധി കഴിഞ്ഞ് രണ്ടിന് ഫലം പ്രസിദ്ധീകരിക്കാനാകും.
മേയ് രണ്ടിന് പാസ്‌ബോര്‍ഡ് യോഗം ചേര്‍ന്നാല്‍ മൂന്നിന് ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മേയ് അഞ്ചിന് ഫലം പ്രസിദ്ധീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























