സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരുന്നതിനു പിന്നാലെ ട്രോളുകളുടെ പ്രവാഹം ; ഒടുവിൽ കാരണം വെളിപ്പെടുത്തി ജി. സുധാകരന്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരുന്നതിന്റെ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ മന്ത്രി പങ്കെടുക്കാതിരുന്നത് വൻ ചർച്ചയായിരുന്നു . തുടർന്ന് വിശദീകരണവുമായി മന്ത്രി രംഗത്തെത്തുകയായിരുന്നു. രക്താതിസമ്മര്‍ദം കാരണം രണ്ടാഴ്ച നിര്‍ബന്ധ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് താൻ പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി .
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് ഹൈദരാബാദ് യാത്ര റദ്ദാക്കിയത്. ഹൈദരാബാദില്‍ തന്നെയും മന്ത്രി രവീന്ദ്രനാഥിനെയും പലരും അന്വേഷിക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇക്കാര്യം വിശദീകരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്ച നിര്‍ബന്ധ വിശ്രമം വേണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുള്ളതിനാൽ 24 ന് ശേഷം മാത്രമേ യാത്ര ചെയ്യാനാകൂ.
https://www.facebook.com/Malayalivartha























