Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിവസവും ചര്‍ച്ച കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി; വോട്ടെടുപ്പ് ഒഴിവാക്കാന്‍ നീക്കം, ജനറല്‍ സെക്രട്ടറിയുടെ ബദല്‍രേഖ വിജയിച്ചാലും ഇല്ലെങ്കിലും ഭിന്നത രൂക്ഷമാകും

20 APRIL 2018 12:47 PM IST
മലയാളി വാര്‍ത്ത

ഹൈദരാബാദില്‍ തുടരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടാം ദിവസം പിന്നിടുമ്പോഴും ചര്‍ച്ച കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി തന്നെ. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച രാഷ്ട്രീയ നയം തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പ് രഹസ്യബാലറ്റില്‍ വേണമെന്ന ആവശ്യം മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബംഗാളും മറ്റ് ചില സംസ്ഥാനങ്ങളിലെ പ്രതിനിധികളും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള ബന്ധവും വേണ്ടെന്ന കാരാട്ടിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന് തിരിച്ചടിയാകും. അതേസമയം ബദല്‍രേഖ അവതരിപ്പിച്ച ജനറല്‍സെക്രട്ടറി സീതാറാം യച്യൂരിക്ക് പിന്തുണ കൂടുകയും ചെയ്യും.

രഹസ്യബാലറ്റ് ഇതുവരെ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഉപയോഗിച്ചിട്ടില്ലെന്ന് യച്യൂരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവിടെ അത് ബാധകമാണെന്ന് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വോട്ടെടുപ്പ് ഒഴിവാക്കി തലയൂരാനാണ് നേതൃത്വത്തിലുള്ള പലരും ശ്രമിക്കുന്നത്. വോട്ടെടുപ്പ് നടന്നാല്‍ പിന്നെയും നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകും. അതുകൊണ്ട് സമവായത്തിന് ശ്രമിക്കുകയാണ്. കേരളത്തില്‍ നിന്നുളള നേതാക്കള്‍ ജനറല്‍ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യവോട്ടെടുപ്പു നടത്തുന്ന രീതിയില്ലെന്നാണു കാരാട്ട്പക്ഷത്തിന്റെ വാദം. കൈപൊക്കി നിലപാടു വ്യക്തമാക്കുന്ന രീതി മാറ്റാന്‍ തക്കതായ കാരണമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച അവസാനിക്കും. ചര്‍ച്ചകളില്‍ പലരും കാരാട്ടിനൊപ്പം നില്‍ക്കുമെങ്കിലും വോട്ടെടുപ്പ് രഹസ്യമായാല്‍ പലരും തനിനിറം പുറത്ത് കാട്ടും. ആന്ധ്ര, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലെ പ്രതിനിധികള്‍ കാരാട്ടിന്റെ, കോണ്‍ഗ്രസുമായി ഒരുതരത്തിലുമുള്ള ബന്ധം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നിന്നു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടിയത് കൊണ്ടാണ് ഭരണം നഷ്ടമായെന്ന് ത്രിപുരയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവാണ് ജനറല്‍സെക്രട്ടറിയുടെ പ്രമേയത്തിനെതിരെ ആദ്യം സംസാരിച്ചത്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സെക്രട്ടറി ഇക്കാര്യം മനസിലാക്കണമെന്നും രാജീവ് പറഞ്ഞു. കോണ്‍ഗ്രസ് സഹായത്തോടെ രാജ്യസഭയിലെത്താന്‍ ജനറല്‍ സെക്രട്ടറി നടത്തിയ നീക്കത്തെ ടി.വി രാജേഷ് എം.എല്‍.എ വിമര്‍ശിച്ചു. കേന്ദ്രകമ്മിറ്റി സെന്ററില്‍ നിന്നുള്ള 29 പ്രതിനിധികളില്‍ ഇരുപതിലധികം പേര്‍ കാരാട്ടിനൊപ്പമാണ്. കേരളത്തില്‍ നിന്ന് 15 പേരോളം യച്യൂരി ലൈനിനൊപ്പമാണ്. ഇന്നലെ ഉച്ചയ്ക്ക് ചേര്‍ന്ന കേരളഘടകത്തിന്റെ യോഗത്തില്‍ പ്രമേയത്തെ ശക്തമായി എതിര്‍ക്കാനാണ് തീരുമാനം എടുത്തത്. 

22 സംസ്ഥാനങ്ങളിലെ 643 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും 175 പേര്‍ വീതമുണ്ട്. ഹിമാചല്‍ പ്രദേശ് (നാല്), ഹരിയാന (അഞ്ച്), പഞ്ചാബ് (12), രാജസ്ഥാന്‍ (ഏഴ്), ഗുജറാത്ത് (ആറ്), മഹാരാഷ്ട്ര (16), കര്‍ണാടക (11), തമിഴ്‌നാട് (50), ആന്ധ്രപ്രദേശ് (23), തെലങ്കാന (27), ഒഡീഷ (ഏഴ്), ഛത്തീസ്ഗഡ് (അഞ്ച്), മധ്യപ്രദേശ് (അഞ്ച്), ത്രിപുര (45), അസം (16), ജാര്‍ഖണ്ഡ് (8), ഉത്തര്‍പ്രദേശ് (ഒന്‍പത്), ജമ്മുകാശ്മീര്‍ (നാല്), ഉത്തരാഖണ്ഡ് (അഞ്ച്), ബീഹാര്‍ (18) എന്നിങ്ങനെയാണ് പ്രതിനിധികളുടെ പ്രാതിനിധ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends