ഇന്ധന വില കുതിക്കുന്നു... നമ്മൾ ഇന്ത്യക്കാർ മണ്ണുണ്ണികൾ തന്നെ; ഇവിടെ മതവും ജാതിയുമൊക്ക ഇഷ്ട വിഷയങ്ങളാകുമ്പോൾ വെറും മണ്ണുണ്ണികളായി ഭാരം ചുമക്കാനാകും നമ്മുടെ വിധി

ഓരോ വിവാദം കത്തുമ്പോഴും ഇരുട്ടടിപോലെ എണ്ണകമ്പനികൾ ഇന്ത്യയിൽ ഇന്ധന വില ഉയർത്തുന്നു. ആനുപാതികമായി ലഭിക്കുന്ന ടാക്സിനത്തിലെ തുകയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കീശ വീർപ്പിക്കുന്നു.
നിങ്ങളറിഞ്ഞോ..? ഇന്നലെ അർദ്ധ രാത്രി മുതൽ പെട്രോൾ ലിറ്ററിന് വില 74.08 രൂപയാണ്. ഡീസൽ വില 65.31 രൂപയും. ഈ പോക്ക് പോയാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പെട്രോൾ വില 100 രൂപയിലെത്തും.
കുതിച്ചുയരുന്ന ഇന്ധന വിലയിൽ വെറും മണ്ണുണ്ണികളായി ഭാരം ചുമക്കാനേ നമുക്ക് കഴിയൂ. ഇവിടെ മതവും ജാതിയുമൊക്കെയാണ് ഇഷ്ട്ട വിഷയങ്ങൾ. നമ്മുടെ കുടുംബത്തിൽ കയറി ആരെങ്കിലും കൊള്ളയടിച്ചാലും ജാതിയുടെ പേരുണ്ടെങ്കിലേ ചോദിക്കാനാളുള്ളൂ.
കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾ 15 വർഷമായി നില നിന്നിരുന്ന രീതിമാറ്റി ദൈനംദിനം വില പുതുക്കാൻ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ധനവില വൻതോതിൽ വർധിക്കാൻ തുടങ്ങിയത്. ഇതിന് ശേഷം ജി.എസ്.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ നീക്കങ്ങളൊന്നും കേന്ദ്രസർക്കാർ നടത്തിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന നികുതികളും ഇന്ത്യയിൽ ഇന്ധന വില ഉയരുന്നതിന് കാരണമാണ്. ഇന്ധന വില ഉയരുന്നതിന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ 2017 ഒക്ടോബറിൽ എക്സ്സൈസ് ഡ്യൂട്ടി രണ്ട് രൂപ കുറച്ചിരുന്നുവെങ്കിലും അത് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല .
പണ്ടൊക്കെ പെട്രോളിന് ഒരു രൂപ ഉയർത്തിയാൽ ബി ജെ പി ക്കാരും കമ്മ്യൂണിസ്റ്റുകളുമൊക്ക നിരത്തിലിറങ്ങും. എത്രയോ സമരങ്ങൾക്ക് കേരളം സാക്ഷിയായിട്ടുണ്ട്. ഇന്ന് കഥ മാറി.. നമ്മുടെ അയൽ രാജ്യങ്ങളിലെ ഡീസൽ വിലയുടെ താരതമ്യം ഒന്ന് ശ്രദ്ധിക്കൂ...
ഇന്ധന വില ഒരു താരതമ്യം
ശ്രീ ലങ്ക - 39 രൂപ
മലേഷ്യ -37 രൂപ
നൈജീരിയ -37 രൂപ
ബംഗ്ലാദേശ് -50 രൂപ
നേപ്പാൾ - 54 രൂപ
പാകിസ്ഥാൻ -54 രൂപ
ഇന്ത്യ - 65 രൂപ
https://www.facebook.com/Malayalivartha























