വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരം തീരുമോ; കാലാവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും സര്‍ക്കാരിന് നല്‍കണ്ടിവരുന്നത് 12ക്ഷം രൂപ വീതം

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരം തീരുമോ; കാലാവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും സര്‍ക്കാരിന് നല്‍കണ്ടിവരുന്നത് 12ക്ഷം രൂപ വീതം
വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിര്‍മ്മാണതടസം ഉണ്ടായിരുന്നു ഇതിനെതുടര്‍ന്ന് തുടര്‍ന്ന് അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നോട്ടീസും അയച്ചു. 18 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദാനിഗ്രൂപ്പിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നിര്‍മ്മാണതടസം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. കൂടാതെ പദ്ധതിയുടെ കരാര്‍ പ്രകാരം കാലാവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരം സര്‍ക്കാരിന് നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ സര്‍ക്കാരിന്റെ നോട്ടീസിന് ഇതുവരെ അദാനി ഗ്രൂപ്പ് മറുപടി നല്‍കിയിട്ടില്ല. നേരത്തെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അദാനിഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതുമൂലം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായെന്ന് ചുണ്ടിക്കാട്ടിയായിരുന്നു അദാനി ഗ്രൂപ്പ് സര്‍ക്കാരുമായി ചര്‍ച്ചനടത്തിയത് എന്നാല്‍ അദാനി ഗ്രൂപ്പിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha























