കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സരിതയുടെ ലൈംഗിക അപവാദ കഥകള്‍ പ്രചരിപ്പിക്കാന്‍ നീക്കം; പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.സി വേണുഗോപാലിനെ അട്ടിമറിക്കാനാണ് പുതിയ തന്ത്രം

കെ.പി.സി.സി കസേര സ്വന്തമാക്കാന്‍ സോളാര്‍ വിവാദവും സരിതയുടെ ആരോപണങ്ങളും സജീവമാക്കാന്‍ നീക്കം. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളായ കെ.സി വേണുഗോപാലിനെ വെട്ടിനിരത്താനാണ് സരിത കെ.സിക്കെതിരെ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളും അതിന്റെ ഓഡിയോ ക്ലിപ്പുകളും മറ്റും സോഷ്യല്‍മീഡിയയിലൂടെയും ഓണ്‍ലൈനുകളിലൂടെയും പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കെ.സുധാകരനെയും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി അടക്കമുള്ള ചില നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുധാകരന് തടസമായി നില്‍ക്കുന്നത് കെ.സിയാണെന്നാണ് വാദം. അതിനാല്‍ കെ.സിക്കെതിരെ സരിതയുടെ ആരോപണങ്ങള്‍ പ്രചരിപ്പിക്കണമെന്ന് കെ.സുധാകരന്റെ ബന്്ധു ആവശ്യപ്പെട്ടു എന്ന രീതിയിലുള്ള ഫോണ്‍ സന്ദേശത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയായിലും ഓണ്‍ലൈന്‍ ന്യൂസ് പേര്‍ട്ടലുകളിലും കെ.സി വേണുഗോപാലിനെതിരായ വാര്‍ത്തകള്‍ വരുത്താനും സുധാകരന് അനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിക്കാനുമാണ് നീക്കം. സോഷ്യല്‍ മീഡിയായിലും മറ്റും സുധാകരന്‍ ബ്രിഗേഡ്‌സ് എന്ന എന്ന അക്കൗണ്ടിന്റെ മുഖ്യ നടത്തിപ്പുകാരനും സുധാകരന്റെ അടുത്ത ബന്ധുവുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് അറിയുന്നു. കണ്ണൂര്‍ സ്വദേശി വിദേശത്ത് നടത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കെ.സിക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് നീക്കം. ഐ ഗ്രൂപ്പ് നേതാക്കള്‍ തന്റെ കൂടെയാണെന്നും എ ഗ്രൂപ്പ് നോമിനിയായി ബെന്നിബഹനാന്റെ പേര് ആദ്യം ഉയര്‍ന്നു വന്നെങ്കിലും ഉമ്മന്‍ ചാണ്ടി ബെന്നിയോട് മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് സുധാകരന്‍ പറഞ്ഞെന്നും ബന്ധു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha























