വാരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ദീപക്കിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.ഐ ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവാ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ടു മണിക്കൂറുകളായി, കേസ്‌അന്വേഷിക്കുന്ന പ്രത്യേക സംഘം വരാപ്പുഴ എസ് ഐ ദീപക്കിനെ ചോദ്യം ചെയ്തു വരികയായിരുന്നു. കേസിൽ എസ്.ഐ ദീപക്ക് നാലാം പ്രതിയാണ്.
രാവിലെ 11 മണിയോടെയാണ് പ്രേത്യേക അന്വേഷണസംഘം എസ്‌ഐ, ജി എസ് ദീപക്കിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ശ്രീജിത്തിനെ എസ്‌ഐ മര്‍ദ്ദിച്ചിട്ടുണ്ടോ എന്നും ശ്രീജിത്തിന്റെ അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നുമാണ് അന്വേഷണസംഘം പരിശോധിച്ചത്.
എന്നാൽ സംഭവ ദിവസം താന്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു ദീപക്കിന്റെ മൊഴി. വീടാക്രമണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും അറിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിയോടെ മാത്രമാണ് സ്റ്റേഷനിലെത്തിയതെന്നും എസ്‌ഐ പ്രത്യേക അന്വേഷണസംഘത്തോട് പറഞ്ഞു.
ശ്രീജിത്തിനെ എസ്.ഐ ദീപക്ക് മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന മറ്റ് പ്രതികളുടെ മൊഴിയാണ് ഏറെ നിർണ്ണായകമായി നിന്നത്. എസ്.ഐ യുടെ അറസ്റ്റോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത കളമശേരി എ.ആര്‍ ക്യാംപിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവര്‍ റിമാന്‍ഡിലാണ്. ആലുവ റൂറല്‍ എസ്.പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളാണ് മൂവരും.
https://www.facebook.com/Malayalivartha























