കതിരൂര്‍ മനോജ് വധം ; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

ആര്‍.എസ്.എസ് ജില്ലാ നേതാവ് മനോജിനെ വെട്ടിക്കൊലപ്പെുത്തിയ കേസിലെ ഏഴു പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കോടതിയില്‍ കീഴടങ്ങിയ മുഖ്യ പ്രതി വിക്രമനെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് ആറു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
കൊലപാതകം സംബന്ധിച്ച യഥാര്‍ഥ ചിത്രവും വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പ്രതികള്‍ക്കുവേണ്ടി വ്യാപകമായ റെയ്‌ഡ് നടന്നു വരികയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം കരുതുന്നു. ഇതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കുകൂടി ചോദ്യം ചെയ്യുന്നതിനു വിധേയരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ എട്ടോളം പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവരില്‍ മിക്കവരെയും ചോദ്യം ചെയ്‌തു കഴിഞ്ഞു. ഇവര്‍ക്കു പുറമെയാണ് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിക്രമന്‍ നല്‍കുന്ന മൊഴികളില്‍ പറയുന്നവരെ വിക്രമന് അഭിമുഖമായി ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ആദ്യം നല്‍കിയ മൊഴികള്‍ മാറ്റിപ്പറയാന്‍ ഇതു മൂലം വിക്രമന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. ആരോ പഠിപ്പിച്ചതുപോലെയാണ് വിക്രമന്റെ ആദ്യ മൊഴികള്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ യഥാര്‍ഥ പ്രതികളെ കോടതിയില്‍ ഹാജരാക്കി അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഞായറാഴ്‌ച രാത്രി 11 വരെ വിക്രമനെ ചോദ്യം ചെയ്‌തിരുന്നു. തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതു വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. അതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം വ്യക്തമാക്കിയില്ല. വിക്രമനെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യയും അഭിഭാഷകനായ കെ.വിശ്വനും നാളെ കോടതിയില്‍ ഹര്‍ജി നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















