അശ്വതിയെ എന്തിന് ദ്രോഹിക്കുന്നു... കനത്ത മാനസിക വിഷമത്തിലാണ് ഞാന്‍, ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിന് ഇങ്ങനെ ദ്രോഹിക്കുന്നുവെന്ന് അശ്വതി, അശ്വതി ജ്വാലയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന് വി.മുരളീധരന്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന ക്രൂരസംഭവമായ ലിഗ സ്‌ക്രൊമാന്‍ കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോള്‍ ലോകമെങ്ങും ഏറെ ചര്‍ച്ച ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ലിഗ കേരളത്തിലെത്തിയത്.
എന്നാല്‍ ലിഗയെ സഹായിക്കാനെത്തിയ അശ്വതി ജ്വാലയെയാണ് വിവാദങ്ങള്‍ പ്രധാനമായി പിന്തുടരുന്നത്. ഈ വിഷയത്തില്‍ കനത്ത മാനസിക സംഘര്‍ഷത്തിനിരയായത് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയാണ്. അശ്വതി പണപ്പിരിവ് നടത്തിയെന്നതില്‍ എത്രമാത്രം സത്യമുണ്ട്.
അനധികൃത പിരിവ് നടത്തിയെന്ന പരാതിയില്‍ സാമൂഹ്യ പ്രവര്‍ത്തകയായ അശ്വതി ജ്വാലയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന് വി.മുരളീധരന്‍ എം.പി ആരോപിച്ചു. വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആരെയെങ്കിലും രക്ഷിക്കേണ്ടതുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാണാതായ വനിതയെ കണ്ടെത്താന്‍ അവരുടെ ബന്ധുക്കളെ സഹായിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണം ഞാന്‍ പണം പിരിച്ചു എന്നതാണ്. ഇത് ഒരു കള്ളക്കേസാണ്. ഒരു തരത്തിലുള്ള പിരിവും ഇതില്‍ നടന്നിട്ടില്ല. ലിഗയെ അന്വേഷിച്ച് ബന്ധുക്കള്‍ക്കൊപ്പം നടക്കുമ്പോള്‍ അനുഭിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകളാണ്.
എന്നാലും അതൊന്നും വകവയ്ക്കാതെ അവരെ സഹായിക്കുകയാണ് ചെയ്തത്. ഞാന്‍ പണപിരിവ് നടത്തി എന്ന് ആരോപിക്കുന്ന ആളെ എനിക്ക് അറിയുക പോലും ഇല്ല. വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നടന്നത്. എന്നാല്‍ അതിലും എത്രയോ ഇരട്ടി പിന്തുണയാണ് കിട്ടയതെന്ന് അശ്വതി പറഞ്ഞു.
കനത്ത മാനസിക വിഷമമാണ് ഈ വിഷയത്തില്‍ ഉണ്ടായത്. അതിന്റെ അളവും തീവ്രതയും ഒന്നും പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. ബിപി ലോ ആയതിനെ തുടര്‍ന്നാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അന്ന് തന്നെ ഡിസ് ചാര്‍ജ് ആവുകയും ചെയ്തു. ചില ഭാഗത്ത് നിന്നു ഉണ്ടായ സൈബര്‍ ആക്രമങ്ങള്‍ മനസില്‍ ആദ്യമൊക്കെ വിഷമത്തിലാക്കി.
ഒരു നല്ല കാര്യം ചെയ്യാന്‍ ഇറങ്ങിയിട്ട് ഇതാണല്ലോ ഫലം എന്ന വിഷമമാണെന്ന് അശ്വതി പറഞ്ഞു. തെരുവുകളില്‍ അലഞ്ഞ് നടക്കുന്നവരെ പുനരധിവസിപ്പിക്കുന്ന സംഘടനയാണ് ജ്വാല.
https://www.facebook.com/Malayalivartha

























