സംസ്ഥാനത്ത് വാട്‌സാപ്പ് ഹര്‍ത്താലില്‍ ഉള്‍പ്പെട്ട പ്രതികളില്‍ നല്ലൊരുഭാഗം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളിലുള്ളവര്‍; വിവിധ പാര്‍ട്ടികളില്‍ അംഗത്വമുള്ളവരും അനുഭാവികളുമാണ് ഇവർ

സംസ്ഥാനത്ത് ഏപ്രില്‍ 16-ന് നടന്ന വാട്‌സാപ്പ് ഹര്‍ത്താലില്‍ ഉൾപ്പെട്ട പ്രതികളിൽ ഏറെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ എന്ന് റിപ്പോർട്ട്. വിവിധ പാര്‍ട്ടികളില്‍ അംഗത്വമുള്ളവരും അനുഭാവികളുമാണ് ഇതിൽ ഉൾപെട്ടിട്ടുള്ളവർ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് സിറ്റി, റൂറല്‍ എന്നീ നാല് പോലീസ് ജില്ലകളില്‍ അറസ്റ്റിലായവരുടെ വിവരം ഇങ്ങനെയാണ്. മുസ്ലീം ലീഗ് (190), എസ്.ഡി.പി.ഐ. (155), സി.പി.എം. (46), സി.പി.ഐ. (43), കോണ്‍ഗ്രസ് (30), ജനതാദള്‍ (ഏഴ്), നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (നാല്), വെല്‍ഫെയര്‍പാര്‍ട്ടി (10). ഇവര്‍ക്കുപുറമേ ഈ നാല് പോലീസ് ജില്ലകളിലായി ഒരുപാര്‍ട്ടിയിലുംപെടാത്ത 40 പേരും അറസ്റ്റിലായിട്ടുണ്ട്.
കോഴിക്കോട് സിറ്റി പോലീസിന് കീഴില്‍ ലീഗ് (29), എസ്.ഡി.പി.ഐ. (54), സി.പി.എം. (11), വെല്‍ഫെയര്‍ പാര്‍ട്ടി (അഞ്ച്), സി.പി.ഐ. (15) എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ പാര്‍ട്ടിതിരിച്ചുള്ള എണ്ണം. റൂറല്‍ പോലീസ് ജില്ലയില്‍ ലീഗ് (39), എസ്.ഡി.പി.ഐ.യും പോപ്പുലര്‍ ഫ്രണ്ടും ഉള്‍പ്പെടെ (23), സി.പി.എം. (12), കോണ്‍ഗ്രസ് (13) എന്നിങ്ങനെ 87 പേരും അറസ്റ്റ് ചെയ്യപ്പെട്ടു. വയനാട് ജില്ലയില്‍ 762 പേര്‍ക്കെതിരേ കേസെടുത്തു. 149 പേര്‍ അറസ്റ്റിലായി. മലപ്പുറത്ത് 400 പേര്‍ അറസ്റ്റിലായി. 190 പേര്‍ റിമാന്‍ഡിലായി. 2000 പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് മലപ്പുറം പോലീസ് അറിയിച്ചു. ഇവരില്‍ 500 പേരെങ്കിലും നേരിട്ട് പ്രതികളാകുമെന്നാണ് നിഗമനം.
തീവ്രസ്വഭാവമുള്ള സംഘടനകള്‍ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് നേരത്തേ പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് സിറ്റി, റൂറല്‍ പോലീസ് ജില്ലകളില്‍ വാട്‌സാപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുണ്ടാകുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. പലരും വിദേശത്തേക്ക് കടന്നു. ഈ നാല് പോലീസ് ജില്ലകളിലുമായി 1500 പേരെങ്കിലും ഹര്‍ത്താലില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സാമുദായിക സ്പര്ധയുണ്ടാക്കല്, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, ഗതാഗത തടസ്സമുണ്ടാക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍, മര്‍ദനം തുടങ്ങിയ കുറ്റങ്ങളാണ് കേസില്‍പ്പെട്ടവരുടെ പേരിലുള്ളത്.
https://www.facebook.com/Malayalivartha

























