ഇന്ന് ലോക തൊഴിലാളി ദിനം, സംസ്ഥാനത്ത് ഇനി നോക്കു കൂലി ഉണ്ടാകില്ല, ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി ചട്ടപ്രകാരം നടപടി സ്വീകരിക്കും

ഇന്ന് ലോക തൊഴിലാളി ദിനം. ലോകമെങ്ങും തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ തൊഴിലാളി ദിനമായ ഇന്ന് മുതല്‍ സംസ്ഥാനത്ത് നോക്കുകൂലി ഉണ്ടാകില്ല. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാനുള്ള തീരുമാനം ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ശാന്തമായ തൊഴില്‍മേഖല വികസന പ്രക്രിയയുടെ അവിഭാജ്യഘടകമാണ്. തൊഴിലും തൊഴില്‍ സുരക്ഷിതത്വവും എല്ലാ തൊഴിലാളികള്‍ക്കും ന്യായമായ വേതനവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. മികച്ച തൊഴിലന്തരീക്ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കുടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി ചട്ടപ്രകാരം നടപടി സ്വീകരിക്കും. തൊഴില്‍മേഖലകളില്‍ ചില യൂനിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിന് നടന്ന ട്രേഡ് യൂനിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. അധികനിരക്ക് ഈടാക്കിയാല്‍ അസി. ലേബര്‍ ഓഫിസര്‍മാരോ ജില്ല ലേബര്‍ ഓഫിസര്‍മാരോ ഇടപെട്ട് പണം തിരികെ വാങ്ങിക്കൊടുക്കണം. ആവശ്യമെങ്കില്‍ ക്ഷേമനിധി ബോര്‍ഡ് മുഖേനയോ റവന്യൂ റിക്കവറി നടപടികളിലൂടെയോ പണം ഈടാക്കാന്‍ നടപടിയെടുക്കും.
സര്‍ക്കാരിലെ ഉത്തരവിലെ പ്രധാനഭാഗങ്ങള്‍:
ഇനി ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ പുറപ്പെടുവിച്ച ഏകീകൃതകൂലി പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്ക് കൂലി മാത്രം.പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ കൂലി നിശ്ചയിക്കണം.
ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റിറക്ക് എന്നിവക്ക് തൊഴിലുടമക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം.അംഗീകൃത ചുമട്ടുതൊഴിലാളികളെ നിയമിക്കുന്ന പക്ഷം അതത് മേഖലയില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കണം. തൊഴില്‍വകുപ്പോ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡോ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ജോലിസമയത്ത് തൊഴിലാളികളുടെ കൈവശമുണ്ടാകണം.
https://www.facebook.com/Malayalivartha

























