കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി.... ശമ്പളം മാസാവസാനമായ 30 ന് തന്നെ അക്കൗണ്ടിലെത്തി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം. ശമ്പളം മാസാവസാനമായ 30 ന് തന്നെ ജീവനക്കാരുടെ അക്കൗണ്ടിലെത്തി. ഏപ്രില്‍ മാസത്തെ ശമ്പളം മാസാവസാനമായ 30ന് തന്നെ പൂര്‍ണമായും കെഎസ്ആര്‍ടിസി വിതരണം ചെയ്തു. 50 കോടി രൂപ സര്‍ക്കാര്‍ നല്‍കി.
കണ്‍സോഷ്യം യാഥാര്‍ത്ഥ്യമായതോടെ കെഎസ്ആര്‍ടിസിയ്ക്ക് മേലുള്ള ഭാരം കുറഞ്ഞതിലൂടെയാണ് കൃത്യമായുള്ള ശമ്പള വിതരണം യാഥാര്‍ത്ഥ്യമായത്.
https://www.facebook.com/Malayalivartha

























