വനപാലകര്‍ ശമ്പളം നല്‍കിയില്ല; വനത്തിനുള്ളിൽ ആദിവാസി വാച്ചര്‍ തൂങ്ങിമരിച്ചു

ശമ്പളം ലഭിക്കാത്തതിലുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വനംവകുപ്പിലെ വാച്ചറായ ആദിവാസി യുവാവ് വനത്തിനുള്ളില്‍ തൂങ്ങിമരിച്ചു. അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരനായ മുതലത്തോട് ആദിവാസി കോളനിയിലെ ശശി(40) യാണ് മരിച്ചത്.
അച്ചന്‍കോവിലിനുള്ളില്‍ ഉള്‍വനത്തിലെ പുളിഞ്ചി വനമേഖലയിലെ മരത്തിലാണ് ഇയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അച്ചന്‍കോവില്‍ ഫോറസ്റ്റ് ഓഫീസിലെത്തിയ ശശി ഉദ്യോഗസ്ഥരോട് ശമ്ബളക്കുടിശിക ആവശ്യപ്പെട്ടുരുന്നു. ഇത് സംബന്ധിച്ച് ഏറെനേരെ സംസാരം നടന്നതായി സമീപവാസികളും പറയുന്നു.
തുടര്‍ന്ന് ശശി ജംഗ്ഷനില്‍ എത്തിയപ്പോള്‍ കടം വാങ്ങിയ സാധനങ്ങളുടെ കാശ് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചില്ലെന്നും എല്ലാം ശരിയാക്കാമെന്നും പറഞ്ഞ് ഭാര്യ ഷൈലജയുമൊത്ത് കാട്ടിലേക്ക് മടങ്ങി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞു. വൈകിട്ടോടെ മടങ്ങിയെത്തിയ ഭാര്യ ശശി മരത്തില്‍ തുങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
ഇന്നലെ വൈകിട്ടോടെ കോന്നി പൊലീസും വനപാലകരും പുളിഞ്ചി വനമേഖലയിലെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ കൊല്ലം സി.സി.എഫ് വിജയാനന്ദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























