തൃപ്പുണിത്തുറയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

തൃപ്പുണിത്തുറയിൽ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. തൃപ്പുണിത്തുറയിലെ ഏരൂരിൽ ആണ് അപകടം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിയ ആഘാതത്തിൽ വീട് തകരുകയായിരുന്നു.
ഏരൂർ ലേബർ കോളനിയിൽ ജോസഫിന്റെ വീടാണു തകർന്നത്. അതേസമയം അപകടത്തിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കാനിടയായ സാഹചര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha

























