ഇനിയാരും നോക്കുകൂലി മോഹിക്കരുത്, ചോദിക്കരുത്, കൊടുക്കരുത് ; സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചത്തിനു പിന്നാലെ പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍

സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവിറാക്കിയതിനു പിന്നാലെ പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ പിടിച്ചുപറിക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ നോക്കുകൂലി നിയമം മൂലം നിരോധിച്ചു വകുപ്പുണ്ടാക്കിയെന്നു ജയശങ്കർ പ്രതികരിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു പരിഹാസം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;
മെയ് ദിനം.
സാർവദേശീയ തൊഴിലാളി ദിനം.
ചിക്കാഗോ രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കുന്ന ഈ ദിവസം മുതൽ സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചു കൊണ്ട് തൊഴിൽ വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഇനിയാരും നോക്കുകൂലി മോഹിക്കരുത്, ചോദിക്കരുത്, കൊടുക്കരുത്.
യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ നോക്കുകൂലി നിയമം മൂലം നിരോധിച്ചു; പിടിച്ചുപറിക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ വകുപ്പുണ്ടാക്കി.
എന്നിട്ടോ? ഒരു ചുക്കും നടന്നില്ല. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ് ഭേദമന്യേ ചുമട്ടുതൊഴിലാളികൾ തുടർന്നും നോക്കുകൂലി പിടിച്ചുവാങ്ങി.
യുഡിഎഫ് സർക്കാർ നിയമം കൊണ്ടുവന്നു, എൽഡിഎഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇനി ഒന്നും പേടിക്കാനില്ല. ചുമട്ടുകാർ ചോദിക്കുന്ന പൈസ കൊടുത്താൽ മതി. പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല.
https://www.facebook.com/Malayalivartha

























