സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഇടുക്കി അഞ്ചുരുളിയിൽ അടിസ്ഥാന സൗകര്യം ഇല്ലാതെ ആളുകൾ വലയുന്നു

അവധിക്കാലമായതിനാൽ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഹൈറേഞ്ചിലെ ഇടുക്കി ജലാശയത്തിൽ സ്ഥിതി ചെയ്യുന്ന അഞ്ചുരുളിയുടെ മനോഹാരിത അനുഭവിച്ചറിയാൻ ഇവിടെ എത്തി ചെരുന്നത്. കട്ടപ്പന കുമിളി ദേശിയ പാതയിൽ നിന്നും 5 കിലോമീറ്റർ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരാൻ സഞ്ചാരികൾ കഷ്ടപ്പെടുകയാണ്. ഇവിടെ എത്തിച്ചെരുന്ന വാഹനങ്ങൾക്ക് സഞ്ചാര യോഗ്യമായ റോഡുകൾ പലയിടങ്ങളിലും പൊട്ടിപൊളിഞ്ഞ നിലയിലാണ്.
അടിസ്ഥാന സൗകര്യമായ ടോയിലറ്റുകൾ ഇല്ലാത്തതിനാൽ സ്ത്രികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് പ്രാധമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ആകാത്ത അവസ്ഥയിലാണ്. സഞ്ചാരികൾക്ക് അഞ്ചുരളിയിലെ തുരങ്കം കാണാൻ എത്തണമെങ്കിൽ വരാൾക്ക് കഷ്ടിച്ച് നടന്നെത്താൻ കഴിയുന്ന ഒരു നടപ്പു പാത മാത്രമാണുള്ളത്, വളരെ അപകടം നിറഞ്ഞ ഈ വഴിയിലൂടെ സഞ്ചരിക്കാൻ അതിവ ശ്രദ്ധ നൽകിയില്ലങ്കിൽ അപകടം ഉറപ്പാണ്.
അതിനാൽ തന്നെ സുരക്ഷ വേലികൾ ഒരുക്കുന്ന കാര്യത്തിലും അധികാരികൾ കണ്ണടക്കുകയാണ്. മാത്രമല്ല മാല്യന്യങ്ങൾ നിക്ഷേപിക്കാൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാനുള്ള നടപടികളും ഉണ്ടാകുന്നില്ല. സഞ്ചാരികൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടങ്കിലും തിരക്ക് വർധിച്ചതിനാൽ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യണ്ട സാഹചര്യമാണ്. കൂടാതെ സഞ്ചാരികൾ പലരും തുരങ്കത്തിനോട് ചേർന്ന ജലാശയത്തിൽ കുളിക്കുന്നതും മറ്റു ആവശ്യങ്ങൾ നിർവഹിക്കുന്നതും നിത്യ കാഴ്ച്ചയാണ് ഇത് മറ്റ് സഞ്ചാരികൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്.
ഇത്തരം നടപടികൾ നിയന്ത്രിക്കുവാനും, വേണ്ട നിർദ്ദേശങ്ങൾ നൽകുവാൻ പോലും ആളുകൾ ഇല്ലന്നുള്ളതും മറ്റൊരു കാര്യം. അപകടം നിറഞ്ഞ തുരങ്കത്തിൽ കയറുന്നതിന് നിയന്ത്രണമുള്ളതതാണ് എന്നാൽ അതും സഞ്ചാരികളിൽ പലരും ശ്രദ്ധിക്കാറില്ല. ടൂറിസം വകുപ്പിന്റെ കീഴിൽ അഞ്ചുരുളി ഫെസ്റ്റ് തുടങ്ങാനിരിക്കെ അധികാരികളുടെ ഭാഗത്തു നിന്നും ഒരു നടപടികളും ഉണ്ടാകുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. അഞ്ചുരുളിയിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാൽ കേരളത്തിലെ നല്ല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറ്റാം കഴിയും ഇടുക്കി ഹൈറേഞ്ചിലെ ഈ വിനോദ സഞ്ചാര കേന്ദ്രം.
https://www.facebook.com/Malayalivartha

























