വരാപ്പുഴ കസ്റ്റഡി മരണം; അറസ്റ്റിലായ സിഐ ക്രിസ്പിൻ സാമിന് കോടതി ജാമ്യം അനുവദിച്ചു

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ഇന്നലെ അറസ്റ്റിലായ സിഐ ക്രിസ്പിൻ സാമിന് കോടതി ജാമ്യം അനുവദിച്ചതായി റിപ്പോർട്ടുകൾ. പറവൂർ ചീഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിഐക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ ക്രിസ്പിൻ സാമിന്‍റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. അതേസമയം, കസ്റ്റഡി വേണമോയെന്ന് എഴുതി നൽകാൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു.
നേരത്തെ കേസിൽ അറസ്റ്റിലായ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥരും വരാപ്പുഴ എസ്ഐ ദീപക്കും ഇപ്പോഴും റിമാൻഡിലാണ്. ഇവർക്കെതിരേ കൊലക്കുറ്റമാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























