" സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി " ; ലിഗയുടെ സഹോദരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ലിത്വാനിയൻ സ്വദേശിനി ലിഗയുടെ സഹോദരി ഇൽസി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ടുകൾ. കൂടിക്കാഴ്ച്ചയിൽ സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും മുഖ്യമന്ത്രി പിണറായി വിജയനോട് ഇൽസി നന്ദി അറിയിച്ചു.
വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ടെന്നും അതിന് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇൽസി പറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha

























