Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കുറവനും കുറത്തിക്കും കൂട്ടായി രാമക്കല്‍മേട്ടില്‍ ഇനി മലമുഴക്കി വേഴാമ്പലും; ഇടുക്കി രാമക്കല്‍മേട്‌ വിനോദസഞ്ചാര കേന്ദ്രത്തിലെ മലമുഴക്കി വേഴാമ്പൽ വാച്ച്‌ടവര്‍ നിര്‍മാണം അവസാനഘട്ടത്തിൽ

02 MAY 2018 05:41 PM IST
മലയാളി വാര്‍ത്ത

ഇടുക്കി നെടുങ്ങണ്ടം രാമക്കല്‍മേട്‌ വിനോദസഞ്ചാര കേന്ദ്രത്തിലെ മലമുഴക്കി വേഴാമ്പൽ വാച്ച്‌ടവര്‍ നിര്‍മാണം അവസാനഘട്ടത്തില്‍. കുറവന്‍-കുറത്തി ശില്‍പ്പങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ഔദ്യോഗിക പക്ഷിയുടെ മാതൃകയില്‍ നിര്‍മിക്കുന്ന വാച്ച്‌ടവര്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വാച്ച്‌ടവര്‍ നിര്‍മാണം അവസാനഘട്ടത്തിലാണ്‌. ഈ മാസം അവസാനത്തോടെ ഉദ്‌ഘാടനം നടത്തി സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കാനാണു തീരുമാനം.

കുറവന്‍-കുറത്തി ശില്‍പ്പത്തിനു സമീപത്താണ്‌ 30 ലക്ഷം രൂപ ചെലവഴിച്ചു വാച്ച്‌ടവര്‍ നിര്‍മിക്കുന്നത്‌. ഇടുക്കി സ്വദേശി കെ.ആര്‍. ഹരിലാലിന്റെ നേതൃത്വത്തില്‍ ആറുമാസം മുൻമ്പാണ്നി ര്‍മാണം തുടങ്ങിയത്. ശില്‍പ്പത്തിനകത്തുകൂടി മുകളിലെത്തി തമിഴ്‌നാടിന്റെയും സമീപ പ്രദേശങ്ങളുടെയും വിദൂരദൃശ്യം ആസ്വദിക്കാമെന്നാണു ടവറിന്റെ പ്രത്യേകത. ചുവട്ടിലെ മണ്ണ്‌ നഷ്‌ടപ്പെട്ട്‌ വേരുകള്‍ പുറത്തേയ്‌ക്കു തള്ളിനില്‍ക്കുന്ന ഉണങ്ങിയ മരത്തിന്റെ ചുവടും അതിനു മുകളില്‍ പച്ചപ്പു നിറഞ്ഞ സസ്യവുമായി ഇരിക്കുന്ന മലമുഴക്കി വേഴാമ്പലും എന്ന ആശയത്തിലാണു ടവര്‍ നിര്‍മിച്ചിരിക്കുന്നത്‌.

മണ്ണും ജലവും വായുവും മലിനപ്പെടുത്തുന്ന മനുഷ്യനുള്ള ചൂണ്ടുപലകയായി വേഴാമ്പൽ ചുണ്ടുകളില്‍ കടിച്ചുപിടിച്ചിരിക്കുന്ന ചെടി നാളത്തെ പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണെന്നും ശില്‍പ്പി കെ.ആര്‍. ഹരിലാല്‍ പറയുന്നു. പൊള്ളയായ മരത്തിനുള്ളിലെ പൊത്തില്‍നിന്ന്‌ ഒരു ആന പുറത്തേയ്‌ക്കു തലനീട്ടുന്നുമുണ്ട്‌.  മലമുഴക്കിക്ക്‌ അനുഭാവം പ്രകടിപ്പിച്ചു ആന വലിയൊരു ഇലയും വീശിപ്പിടിച്ചിട്ടുണ്ട്‌. ചുവട്ടിലെ വേരുകള്‍ പുറത്തേയ്‌ക്കു തള്ളി മണ്ണില്‍നിന്ന്‌ ഉയര്‍ന്നു നില്‍ക്കാന്‍ കാരണം മുമ്പ് ഇവിടെ ഇത്രത്തോളം മണ്ണുണ്ടായിരുന്നെന്നും അതു നഷ്‌ടപ്പെെട്ടന്നും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മണ്ണു സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ശില്‍പ്പം സന്ദേശം നല്‍കുന്നതായി ഇദ്ദേഹം പറയുന്നു.

രാമക്കല്‍മേട്ടിലെ മണ്ണിന്റെ അതേ നിറമാണു ശില്‍പ്പത്തിനും. 12 അടിത്താഴ്‌ചയില്‍ ആറു പില്ലറുകളിലാണു ശില്‍പ്പം നിര്‍മിച്ചിട്ടുള്ളത്‌. സിമെന്റും കോണ്‍ക്രീറ്റും മൂന്നു പാളികളുള്ള നെറ്റും ഉപയോഗിച്ചാണു നിര്‍മാണം. ശക്‌തമായി കാറ്റുവീശുന്ന സ്‌ഥലമായതിനാല്‍ ശില്‍പ്പത്തിനു മുകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന രീതിയിലാണു വേഴാമ്പലിനെ നിര്‍മിച്ചിട്ടുള്ളത്‌. ശില്‍പത്തിലേക്കെത്തുന്ന കാറ്റ്‌ ഇതിലെ ജാലകങ്ങളിലൂടെ പുറത്തുപോകും. ആയിരം വര്‍ഷത്തോളം ശില്‍പ്പത്തിനു ആയുസുണ്ടാകുമെന്നും ഹരിലാല്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends