സിനിമ താരം അനീഷ് മേനോൻ സഞ്ചരിച്ചിരുന്ന കാര്‍ അപടത്തില്‍ പെട്ടു; ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു

സിനിമ താരം അനീഷ് മേനോൻ സഞ്ചരിച്ചിരുന്ന കാര്‍ അപടത്തില്‍ പെട്ടതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ എട്ട് മണിക്ക് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിലും ഇടയിലായിരുന്നു അപകടം. എറണാകുളത്തു നിന്നു സ്വദേശമായ വളാഞ്ചേരിയിലേയ്ക്കു പോകുകയായിരുന്നു സിനിമ താരം അനീഷ്.
എടപ്പാള്‍ ഭാഗത്തു നിന്നു ചങ്ങരംകുളം ഭാഗത്തേയ്ക്കു വരുന്ന പിക്ക്അപ്പ് വാനായിരുന്നു അനീഷിന്റെ വാഹനത്തില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്നു വാഹനത്തിനു ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം ആര്‍ക്കും പരിക്കുകൾ പറ്റിയിട്ടില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവം കണ്ട നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നില്‍കിയത്.
https://www.facebook.com/Malayalivartha

























