ഒടുവിൽ കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നാളെ

എസ്എസ്എൽസി പരീക്ഷാ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേന്ന പരീക്ഷാ ബോര്‍ഡ് യോഗ ത്തിലാണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കാൻ തീരുമാനാമായത്.
സംസ്ഥാനത്താകെ നാല് ലക്ഷത്തിനാല്പതിനായിരത്തിലധികം കുട്ടികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിൽ ലഭിക്കും.
ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും. വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കുന്ന പത്രസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും.
മൂല്യനിർണയം കഴിഞ്ഞ 23 ന് അവസാനിച്ചിരുന്നു. മാർക്ക് രേഖപ്പെടുത്തുന്നതുൾപ്പെടെ മറ്റു ജോലികളും ഏപ്രിൽ അവസാനം തീർത്തിരുന്നു. മേയ് ഒന്നിന് അവധിയായതിനാലാണ് ബുധനാഴ്ച പരീക്ഷാ ബോര്‍ഡ് ചേർന്നത്. കഴിഞ്ഞ വർഷവും മെയ് മൂന്നിനായിരുന്നു ഫലം പ്രഖ്യാപനം.
https://www.facebook.com/Malayalivartha

























