ദളിത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ഒളിവിലായിരുന്ന രാജുവിനെ ബുധനാഴ്ച ബന്ധുവിന്റെ വീട്ടില്‍നിന്നാണ് പിടികൂടിയത്

ചെങ്ങാലൂരില്‍ ദളിത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബി രാജുവാണ് അറസ്റ്റിലായത്. ഇരുപത്തിയൊന്‍പതുകാരിയായ ജീതുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന രാജുവിനെ ബുധനാഴ്ച മുംബൈയിലെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചതിരിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം.
സ്വന്തം പിതാവും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു ദാരുണ കൃത്യം അരങ്ങേറിയത്. കുടുംബശ്രീ സംഘത്തില്‍നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനായി ഞായറാഴ്ച ഉച്ചയ്ക്കാണ് ജീതു അച്ഛനോടൊപ്പം കുണ്ടുകടവില്‍ എത്തിയത്. കുടുംബശ്രീ യോഗം ചേര്‍ന്ന വീട്ടില്‍നിന്നു പുറത്തേക്ക് ഇറങ്ങുമ്‌ബോള്‍ റോഡിനു സമീപത്ത് ഒളിച്ചിരുന്ന രാജു ജീതുവിന്റെ തലയിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് അച്ഛന്റെ അടുത്തേക്ക് ഓടിയ ജീതുവിനെ പിന്തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി.
തീകൊളുത്തിയതിനു ശേഷം ബിരാജു ഒരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തീ ആളിപ്പടര്‍ന്നു റോഡില്‍ വീണ ജീതുവിനെ കൂടെയുണ്ടായിരുന്ന അച്ഛനും ഇവര്‍ വന്ന ഓട്ടോറിക്ഷാ ഡ്രൈവറും കൂടിയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. കുടുംബ വഴക്കിനെതുടര്‍ന്ന് ജീതു കോടാലിയിലുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. രാജുവിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ലെന്ന് ജീതുവിന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























