Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

അടിയും വഴക്കുമൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്ക് അവളെ ഒത്തിരി ഇഷ്ടമായിരുന്നു... വേർപിരിഞ്ഞപ്പോൾ സഹിക്കാനായില്ല... എന്റെ സ്നേഹം നിഷേധിച്ചാണ് അവൾ പോയത്; ഇനി ജീവിക്കാൻ അർഹതയില്ല... പ്രിയതമയെ ചുട്ടുകൊന്ന ശേഷം വിരാജിന്റെ മനസിലുണ്ടായിരുന്നത് മറ്റൊരു പ്ലാൻ...

03 MAY 2018 08:35 AM IST
മലയാളി വാര്‍ത്ത

നാട്ടുകാര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ ജീതുവിനെ വധിക്കാന്‍ ആലോചിച്ചുറപ്പിച്ചാണ് വിരാജ് എത്തിയതെന്നു പോലീസ് പറയുന്നു. പെട്രോളുമായി കുറച്ചുസമയം കാത്തിരുന്നു. ജീതു എത്തിയതോടെ കുറച്ചുനേരം അവരോടു സുഖവിവരങ്ങള്‍ തിരക്കി കൂടെ നടന്നു. ജീതു ചെങ്ങാലൂരിലെ വസതിയില്‍ എത്തുമെന്നുറപ്പിച്ച ശേഷമാണ് വിരാജ് എത്തിയത്.

സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച വിരാജിന്റെ കുറിപ്പില്‍ ജീതു ചതിച്ചെന്നും ജീവിക്കാന്‍ അര്‍ഹതയില്ലെന്നും എഴുതിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ജീതു മൂലം വന്‍ സാമ്പത്തികബാധ്യത വന്നുവെന്നും ലോകം വിടുകയാണെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പോടെ കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും വ്യക്തമായി.

സി.പി.എം അനുഭാവിയായ ബിരാജിന് കുടുംബശ്രീയുമായി അടുത്ത ബന്ധമുണ്ട്. കുടുംബശ്രീയിലെ ചിലരും ബിരാജും ചേര്‍ന്നായിരുന്നു ജീതുവിനേയും അച്ഛനേയും അവിടേക്ക് എത്തിച്ചതെന്നും പരാതിയുണ്ട്. ഒരു മാസം മുമ്പ് ദമ്പതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പിരിയാമെന്ന തീരുമാനമെടുത്തിരുന്നു. തുടര്‍ നടപടിക്രമങ്ങള്‍ക്കിടെയാണ് കൊലപാതകം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവിനെ കുടുംബശ്രീ ഭാരവാഹികളാണ് ഞായറാഴ്ച കുണ്ടുകടവിലേക്ക് വിളിച്ചുവരുത്തിയത്. ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നതിനിടെ കുടുംബശ്രീ മുഖേന ജീതു വായ്പ എടുത്തിരുന്നു.

ഈ വായ്പയുടെ കുടിശിക മുടങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായിരുന്നു വിളിച്ചുവരുത്തിയത്. യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര. കുടുംബശ്രീ അംഗങ്ങള്‍ പെട്ടെന്നു പകച്ചുപോയതാണ് പ്രതിരോധത്തിനു കഴിയാത്ത അവസ്ഥയിലെത്തിച്ചതെന്നാണ് പോലീസ് നിഗമനം.
പ്രതി രക്ഷപ്പെടാന്‍ നാട്ടുകാര്‍ സഹായമൊരുക്കിയെന്ന വാദം പൊലീസ് തള്ളി. കേസില്‍ ഭര്‍ത്താവ് പിടിയിലെന്നു സൂചന.

സംഭവശേഷം ഒളിവില്‍പ്പോയ ബിരാജിനെ മഹാരാഷ്ട്രയില്‍ നിന്നാണു പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്്. തൃശൂര്‍ പുതുക്കാടിനു സമീപം ചെങ്ങാലൂരില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ജീതു ചൊവ്വാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. കുടുംബശ്രീ സംഘത്തില്‍നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനായി ഞായറാഴ്ച ഉച്ചയ്ക്ക് അച്ഛനൊപ്പം കുണ്ടുകടവിലെത്തിയപ്പോഴാണ് ജീതു ആക്രമിക്കപ്പെട്ടത്.

കുടുംബശ്രീ യോഗം ചേര്‍ന്ന വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റോഡിന് സമീപം ഒളിച്ചിരുന്ന ബിരാജ്, ജീതുവിന്റെ അടുത്തേക്കെത്തി. അല്‍പ്പനേരം സംസാരിച്ചശേഷം ജീതിവിന്റെ തലയിലേക്കു പെട്രോള്‍ ഒഴിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അച്ഛന്റെ അടുത്തേക്ക് ഓടിയ ജീതുവിനെ പിന്തുടര്‍ന്നു െലെറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി. പെട്ടെന്നു പെട്രോള്‍ ദേഹത്തേക്കു പടരാനായി പെട്രോള്‍ കൊണ്ടുവന്നിരുന്ന കുപ്പിയുടെ അടിഭാഗം വെട്ടിക്കളഞ്ഞിരുന്നു.

തീ ആളിപ്പടര്‍ന്ന് റോഡില്‍ വീണ ജീതുവിന് അച്ഛനും ഇവര്‍ വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറും കൂടി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മുളങ്കുന്നത്തുകാവ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ജീതു മരിച്ചു. മജിസ്‌ട്രേറ്റു മുമ്പാകെ അവര്‍ മൊഴി നല്‍കിയിരുന്നു. ബിരാജും ജീതുവും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്.

കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് സംഭവം. ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്റെ പരാതിയിലാണ് വിരാജിന്റെ പേരില്‍ പുതുക്കാട് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends