Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ലിഗ നമ്മളില്‍ ഒരാളായി വേര്‍പിരിയുമ്പോള്‍ എവിടയോ വേദന പോലെ... 

03 MAY 2018 09:01 AM IST
മലയാളി വാര്‍ത്ത

വിദേശ വനിത ലിഗയുടെ മരണം മലയാളികളെ ഏറെ അസ്വസ്തരാക്കിയിരുന്നു. നമ്മുടെ അയല്‍പക്കത്ത് നടന്ന ഒരു സംഭവമായാണ് എല്ലാവരും കണ്ടത്. ലിഗ അങ്ങനെ നമ്മുടെ സ്വന്തമായി. മലയാളിക്കുണ്ടാകുന്ന വേദനപോലെ അത് വിവാദമാക്കുകയും ശക്തമായി ഇടപെടുകയും ചെയ്തു. 

ലിഗയുടെ സംസ്‌കാരം ഇന്നാണ്. തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്‌കാരം നടക്കുക. ലിഗയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സസ്‌കാരം ഇന്ന് വൈകുന്നേരത്തോടെ നടക്കുന്നത്. ലിഗയുടെ സഹോദരി അടുത്തയാഴ്ചയോടെ സ്വദേശത്തേയ്ക്ക് മടങ്ങും.

അതേസമയം വിദേശ വനിത ലിഗയുടെ മരണത്തില്‍ കസ്റ്റഡിയിയുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. ഇവര്‍ പ്രദേശവാസികളാണ്. ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കസ്റ്റഡിയിലുള്ളവരുമായി ഇതിനെ ബന്ധിപ്പിക്കാന്‍ സാധിച്ചാല്‍ ഇന്നുതന്നെ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.ലീഗയുടെ മരണവുമായി ബന്ധപ്പെട്ട് ആറോളം പേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് ശ്രമിക്കുന്നതിനാല്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു പൊലീസിന് ലഭിച്ചേക്കും.

മാര്‍ച്ച് 14ന് കാണാതായ ലിഗയുടെ മൃതദേഹം ഏപ്രില്‍ 20നാണ് ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. ലിഗയുടെ സഹോദരി ഇല്‍സ നല്‍കിയ പരാതി ആദ്യഘട്ടത്തില്‍ അവഗണിച്ച പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് നിര്‍ണായകമായ തെളിവുകളും മറ്റും നഷ്ടപ്പെടുത്തിയത്.
കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ ശക്തമായ സാക്ഷി മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പ്രദേശവാസികളെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.ലിഗയുടെ സഹോദരി ഇല്‍സ നല്‍കിയ പരാതി ആദ്യഘട്ടത്തില്‍ അവഗണിച്ച പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് നിര്‍ണായകമായ തെളിവുകളും മറ്റും നഷ്ടപ്പെടുത്തിയത്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുമായി അടുപ്പമുള്ള ആളാണ് പോലീസിന് നിര്‍ണായക വിവരം നല്‍കിയത്. പ്രധാനപ്രതിയുടെ ഉടമസ്ഥതയിലുള്ളതാണ് പോലീസ് നേരത്തെ പിടിച്ചെടുത്ത ഫൈബര്‍ ബോട്ട്. ഇതിലാണ് ലിഗ എത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ലിഗ ഇവിടെ എത്തിച്ചേര്‍ന്നതാണെന്നും മയക്കുമരുന്ന് വിറ്റതിനെ തുടര്‍ന്ന് പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിടിച്ചുതള്ളിയ ശേഷം തങ്ങള്‍ പോവുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞത്. പിന്നീട് ലിഗയെ കണ്ടിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ലിഗയുടെ മൃതദേഹം കിടക്കുന്നത് കണ്ടിരുന്നതായും ഇവര്‍ പറഞ്ഞു.

മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് മൂന്നു പായ്ക്കറ്റ് സിഗരറ്റിന്റെ അവശിഷ്ടങ്ങളും പോലീസിന് ലഭിച്ചിരുന്നു. മഴ പെയ്തതിനാല്‍ ഇതില്‍ നിന്നുമുള്ള കൂടുതല്‍ തെളിവുകള്‍ ലഭ്യമാക്കാന്‍ പോലീസിന് ബുദ്ധിമുട്ടുണ്ട്. പൊന്തക്കാട്ടില്‍ എത്തുമ്പോള്‍ ലിഗയുടെ പക്കല്‍ നൂറു രൂപ മാത്രമാണ് ഉണ്ടായിരുന്നത്. സിഗരറ്റ് പായ്ക്കറ്റില്‍ വച്ച നിലയില്‍ ആയിരുന്നു നോട്ട്. മയക്കുമരുന്നു വില്‍പ്പനയെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ലിഗയെ ഇവര്‍ കയ്യേറ്റം ചെയ്തിരിക്കാമെന്നും ഇതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.ഹശഴമ ഹശ്വമ

പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വ്യക്തത ലഭ്യമാകൂ. നിലവില്‍ അസ്വഭാവിക മരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ കുറ്റസമ്മതത്തോടെ കൊലപാതക കേസായി മാറും. മൃതദേഹം കാണപ്പെട്ട പ്രദേശത്ത് മദ്യപാനവും ലഹരി ഉപയോഗവും ചീട്ടുകളിയും നടത്തി വന്നിരുന്നുവെന്ന പ്രദേശ വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ഈ പ്രദേശത്ത് തന്പടിച്ചിരുന്നവരെ മുഴുവന്‍ പേരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ലിഗയുടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങാന്‍ ഇടയായത്.ലിഗയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ വിലകൂടിയ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇല്‍സി തിരിച്ചറിഞ്ഞിരുന്നു. ലിഗയുടേതല്ലാത്ത ചെരിപ്പ് കണ്ടെത്തിയതും സംശയങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു.ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും പ്രതികളെന്ന് സംശയിക്കുന്നവരുടെ രോമങ്ങളും തലമുടിയും ത്വക്കിന്റെ ഭാഗങ്ങളും ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് ശേഖരിച്ചിരുന്നു. ഇവ കസ്റ്റഡിയിലുള്ളവരുടേതാണോയെന്നും തിരിച്ചറിയേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (6 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (13 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (29 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends