ദേശീയ അവാർഡ് ദാനം ബഹിഷ്ക്കരിക്കാൻ തീരുമാനം ; അവാർഡ് വിതരണത്തിലെ അവസാന നിമിഷത്തെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ജേതാക്കള്‍

ദേശീയ ചലച്ചിത്ര അവാർഡ് വിതരണം പ്രതിസന്ധിയിൽ. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും പുരസ്‌കാരം സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്.
പുരസ്കാരം രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ചിലര്‍ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിഷേധം പരിഹരിക്കാനുള്ള നീക്കവുമായി സ്മൃതി ഇറാനി രംഗത്തെത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇന്ന് നാലിന് വിജ്ഞാന്‍ ഭവനിലാണ് ചടങ്ങ്.
ഇന്നു നാലിനു വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാനം നടക്കുക. ഇന്നലെ ചടങ്ങിന്റെ റിഹേഴ്സലിനെത്തിയപ്പോഴാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കിയത്. ഫഹദ് ഫാസിൽ ഉൾപ്പടെയുള്ളവർ ദേശീയ അവാർഡ് ദാനം ബഹിഷ്ക്കരിക്കുമെന്ന് വിശദമാക്കി. 14 പ്രധാന പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്.
രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നവരെ തിരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന പുരസ്കാര വിജയികളുടെ ചോദ്യത്തിന് ഈ വർഷം മുതലുള്ള പരിഷ്കാരമാണിതെന്നായിരുന്നു മറുപടി.ഇതോടെ പ്രതിഷേധം കനക്കുകയും പുരസ്കാര ജേതാക്കള്‍ ദേശീയ അവാർഡ് ദാനം ബഹിഷ്ക്കരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവസാന നിമിഷത്തെ തീരുമാനം അംഗീകരിക്കാനാകില്ലെന്നുമാണ് ജേതാക്കള്‍ പറയുന്നു.
രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുന്ന 11 പേരില്‍ കേരളത്തില്‍നിന്നും ജയരാജ്, ഗായകന്‍ കെജെ യേശുദാസ്, എന്നിവര്‍ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിയ്ക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റ് പുരസ്‌കാരങ്ങള്‍.
https://www.facebook.com/Malayalivartha

























