ഭർത്താവുമൊത്തുള്ള ആ യാത്രയിൽ വില്ലനായി എത്തിയത് കെ എസ് ആര്‍ ടി സി... സിനിമാസ്റ്റൈലിൽ ബസിന് കുറുകെ കാര്‍ ഇട്ടു വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം അരുണിമ ചാടിയിറങ്ങി ക്യാബിനില്‍ കയറി ഡ്രൈവറെ ചുരുട്ടി

കോഴിക്കോടു നിന്നു കൊല്ലത്തെയ്ക്കു ഭര്‍ത്താവുമൊത്തു യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ സമയം എറണാകുളത്തു നിന്നു കൊല്ലത്തേയ്ക്കു പോകുകയായിരുന്നു പാസ്റ്റ് പാസഞ്ചര്‍. വാഹനം പുറക്കാട് ജംക്ഷനില്‍ വച്ച് ഇടിച്ചു എന്ന് ആരോപിച്ചാണു യുവതി ഡ്രൈവറെ മര്‍ദ്ദിച്ചത്.
യാത്രക്കാര്‍ ഇറങ്ങാനായി ബസ് നിര്‍ത്തിയപ്പോള്‍ അരുണിമ ബസിനു കുറുകെ കാര്‍ ഇട്ടു വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം ക്യാബിനില്‍ കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഡ്രൈവറുടെ പരാതിയില്‍ കോഴിക്കോട് പേരാമ്ബ്ര സ്വദേശി അരുണിമയേ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























