ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം തീരുന്നതിന് മുമ്പേ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നത് ; ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മൃതദേഹം സംസ്‌കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന രീതിയില്‍ കുഴിച്ചിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം തീരുന്നതിന് മുമ്പേ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദേശ വനിതയുടെ ഭര്‍ത്താവ് ട്വിറ്റര്‍ വഴി മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബന്ധുക്കളുടേയും മറ്റും സംശയങ്ങള്‍ ദൂരീകരിച്ച ശേഷമേ ശവദാഹം നടത്താവൂവെന്നുംകുമ്മനം പറഞ്ഞു.
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് തിരക്കിട്ട് ദഹിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കുമ്മനം രാജശേഖരന്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന രീതിയില്‍ കുഴിച്ചിടുകയാണ് വേണ്ടതെന്നും പറഞ്ഞു
വിദേശ വനിതയുടെ സംസ്‌കാരം ഇന്ന് നടക്കും. തൈക്കാട് ശാന്തികവാടത്തില്‍ നാല് മണിക്കാണ് സംസ്‌കാരം. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഞായറാഴ്ച തിരുവനന്തപുരത്ത് ലിഗ അനുസ്മരണ പരിപാടി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വിഷാദാഹ രോഗ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയ വിദേശ വനിതയെ ഒരു മാസത്തിന് ശേഷം ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥരിമായി ഒത്തുകൂടുന്ന നാല്‌പേരെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha

























