ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ഇനിയും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടാകാൻ സാധ്യത

വരാപ്പുഴയിൽ ശ്രീജിത്തിന്റെ മരണത്തില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകുമെന്ന് റിപ്പോര്‍ട്ട്. മര്‍ദ്ദനം കണ്ടു നിന്ന പൊലീസുകാരും പ്രതിപട്ടികയില്‍ ഉള്‍പ്പെടും. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുക. മര്‍ദ്ദനം കണ്ടു നിന്നവരും ജിഡി ചുമതയില്‍ ഉണ്ടായിരുന്നവരുമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുക. കൊലക്കുറ്റം ഒഴികെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക.
ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂർ സിഐ ക്രിസ്പിൻ സാം അറസ്റ്റിലായിരുന്നു. സംഭവം നടന്ന വരാപ്പുഴ പോലീസ് സ്റ്റേഷന്റെ ചുമതല ഉണ്ടായിരുന്നത് സി ഐ ക്രിസ്പിനായിരുന്നു. അതേസമയം ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ക്രിസ്പിൻ സാമിനു പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം മുന്നേ ആരോപണം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























