മട്ടന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് ; പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുന്നതിനുള്ള ആസൂത്രിത ശ്രമമെന്ന് ആരോപണം

മട്ടന്നൂര്‍ അയ്യല്ലൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ റീത്ത്. ബിജെപി പ്രവര്‍ത്തകനും കെഎസ്ആര്‍ടിസി ഡ്രൈവറുമായ എന്‍. സുധീറിന്റെ വീടിനു മുന്നിലാണ് കഴിഞ്ഞദിവസം അജ്ഞാതര്‍ റീത്ത് വച്ചത്. മുല്ലപൂവും തുണിയും കൊണ്ട് നിര്‍മ്മിച്ച റീത്ത് വാഴയിലയില്‍ വച്ച നിലയിലായിരുന്നു വീടിന്റെ വരാന്തയിൽ കാണപ്പെട്ടത്.
അതിരാവിലെ വീട്ടുകാര്‍ എഴുന്നേറ്റ വേളയിലാണ് ഇത് കാണപ്പെട്ടത്. സുധീര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് റീത്ത് വച്ചതെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ പുതുക്കുടി പറഞ്ഞു.
https://www.facebook.com/Malayalivartha

























