ഗൾഫിൽ പോയി തിരികെവന്ന് നിയമപരമായി വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകി ബന്ധുക്കളും നാട്ടുകാരുമില്ലാതെ താലികെട്ടും പീഡനവും; എല്ലാം കഴിഞ്ഞു നാട്ടിൽ നിന്ന് മുങ്ങിയ പീഡന വീരൻ പൊങ്ങിയത് മറ്റൊരു വിവാഹത്തിന്...ഒടുവിൽ എട്ടിന്റെ പണിയും

വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാളിക്കോട് സ്വദേശി എ.ആർ.അനസ്(30) ആണു നെടുമങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിച്ചു യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
2017 ഓഗസ്റ്റ് 29നു പള്ളിയിൽ വച്ച് ബന്ധുക്കളും നാട്ടുകാരും അറിയാതെ യുവതിയെ താലികെട്ടിയ ശേഷം അനസ് വിദേശത്തു പോയി. നാട്ടിൽ വന്നശേഷം നിയമപരമായി വിവാഹം കഴിക്കാമെന്നു യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ, നാട്ടിലെത്തിയശേഷം യുവതി അറിയാതെ കഴിഞ്ഞ മാസം 15നു മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തതായും യുവതി പൊലീസിൽ മൊഴി നൽകി. തുടർന്ന്, യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha

























