എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വെബ് പോർട്ടൽ ഹാക്ക് ചെയ്തു ; അക്കൗണ്ട് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വെബ് പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഒന്നര മാസം മുൻപ് ഇന്റലിജൻസ് ബ്യുറോ വെബ് സൈറ്റ് ഹാക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു.
ആധാർ ലിങ്ക് ചെയ്ത പി എഫ് അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നതായി സംശയം ഉയർന്നതിനെ തുടർന്ന് തൊഴിൽ വകുപ്പ് ഈ പോർട്ടൽ താൽകലികമായി പ്രവർത്തനരഹിതമാക്കി. അതേസമയം സൈറ്റിലെ വിവരങ്ങൾ ചോർന്നതായി വ്യക്തമായിട്ടുണ്ട്.
എന്നാൽ ഇത്തരത്തിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ വി. പി ജോയ് അറിയിച്ചു. എന്നാൽ ഒന്നര മാസത്തിലേറെയായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വെബ് പോർട്ടൽ പ്രവർത്തനരഹിതമാണ്.
https://www.facebook.com/Malayalivartha

























