ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ ഒഴിവാക്കി എന്‍.ഡി.എ കണ്‍വെന്‍ഷന്‍ വിളിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു; എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒപ്പം പോകാന്‍ ബി.ഡി.ജെ.എസ് റെഡി

ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ ബി.ജെ.പി കയ്യൊഴിയുന്നു. അവരുടെ നിസഹകരണം ശ്രദ്ധിക്കാതെ പ്രചരണപരിപാടികളുമായി മുന്നോട്ട് പോകാന്‍ ബി.ജെ.പി സംസ്ഥാനനേതൃത്വം നിര്‍ദ്ദേശം നല്‍കി. ബി.ഡി.ജെ.എസിനെ ഒഴിവാക്കി എന്‍.ഡി.എ കണ്‍വെന്‍ഷന്‍ വിളിക്കാനും തീരുമാനമായി. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്ന ബി.ഡി.ജെ.സിനെ അനുനയിപ്പിക്കാന്‍ നീക്കം നടന്നിരുന്നു. അതെല്ലാം പരാജയമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. മറ്റ് ഘടകക്ഷികളുമായി ചേര്‍ന്ന് മുന്നണി കണ്‍വെന്‍ഷന്‍ നടത്താനാണ് തീരുമാനം. യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കഴിഞ്ഞ മാസം തന്നെ നടത്തിയിരുന്നു.
മണ്ഡലത്തില്‍ ആദ്യം പ്രചരണപരിപാടികള്‍ ആരംഭിച്ചത് എന്‍.ഡി.എ ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയിട്ടും ഇതുവരെ കണ്‍വെന്‍ഷന്‍ നടത്താത്തത് മുന്നണിക്ക് നാണക്കേടാണ്. മുന്നണി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള ഈ മാസം ഒന്‍പതിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. അന്ന് കണ്‍വെന്‍ഷന്‍ നടന്നേക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബി.ഡി.ജെ.എസ് മുന്നണി വിട്ടേക്കും. എല്‍.ഡി.എഫുമായും യു.ഡി.എഫുമായും സഹകരിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം മത്സരിച്ചപ്പോള്‍ അവര്‍ക്ക് വോട്ടിംഗ് ശതമാനം കൂടിയെന്ന് ബി.ഡി.ജെ.എസ് ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്നണി മര്യാദ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് നല്‍കുമെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ തന്നെ വാര്‍ത്ത പ്രചരിപ്പിച്ചെന്നും ഇത് തനിക്ക് മാനക്കേടുണ്ടാക്കിയെന്നും തുഷാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇങ്ങിനെയുള്ള ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാലാവധി ഒരു വര്‍ഷം മാത്രമാണുള്ളത്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ കിട്ടിയിട്ട് യാതൊരു കാര്യവുമില്ലെന്ന് ബി.ഡി.ജെ.എസ് പറയുന്നു.
https://www.facebook.com/Malayalivartha

























