ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ്സിനെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് ബിജെപി; ഘടകകക്ഷികളുടെയെല്ലാം പങ്കാളിത്തം ഉറപ്പ് വരുത്താനും ശ്രമം

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ്സിനെ പങ്കെടുപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ തുടരുകയാണ്. ബിഡിജെഎസ് പങ്കെടുത്തില്ലെങ്കിലും കണ്‍വെന്‍ഷനില്‍ മറ്റ് എന്‍ഡിഎ ഘടകകക്ഷികളുടെയെല്ലാം പങ്കാളിത്തം ഉറപ്പ് വരുത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തില്ലെങ്കിലും ബിഡിജെഎസ്സ് പ്രതിനിധി യായി മുതിര്‍ന്ന നേതാക്കളെയാരെയെങ്കിലും കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. ബിഡിജെഎസ്സ് പ്രതിനിധികളാരെങ്കിലും കണ്‍വെന്‍ഷനില്‍ പങ്കെടുത്താല്‍ തന്നെ പ്രവര്‍ത്തകരെ പ്രചരണത്തില്‍ സജീവമാക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. നേരത്തെ തന്നെ എന്‍ഡിഎ യ്ക്കുള്ളില്‍ കൂറ് മുന്നണി രൂപീകരിക്കാനുള്ള ബിഡിജെഎസ്സ് നീക്കം മറ്റ് ഘടകകക്ഷികളെ ഒപ്പം കൂട്ടി ബിജെപി തകര്‍ത്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് പിസി തോമസ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ്സിന്റെയും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തീരുമാനം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് പിഎസ്പി ചെയര്‍മാന്‍ കെകെ പൊന്നപ്പന്‍ ,ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം മെഹബൂബ് എന്നിവര്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മറ്റ് ഘടക കക്ഷി നേതാക്കളായ സികെ ജാനു,രാജന്‍ബാബു എന്നിവരോടും കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ നേതൃയോഗം ചേര്‍ന്ന് ഘടക കക്ഷികളുടെ പരാതികള്‍ ചര്‍ച്ചചെയ്യണമെന്നും ചിലഘടക കക്ഷികള്‍ ബിജെപി യോട് ആവശൃയപെട്ടതായാണറിയുന്നത്.
ബിഡിജെഎസ്സുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്.പ്രശ്‌ന പരിഹാരത്തിനായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടപെടുമെന്ന് ബിജെപി തന്നെ ബിഡിജെഎസ്സിനെ അറിയിച്ചതായും ചിലസംസ്ഥാന നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.എന്തായാലും നിലവിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























