കോഴിക്കോട് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; സംഭവത്തിൽ നിയമലംഘനമുണ്ടായതായി ജില്ലാ കളക്ടർ; ഉടമയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട് ചിന്താവളപ്പിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. ബീഹാർ സ്വദേശി കിസ്മത്താണ് (26) മരിച്ചത്.
ഏഴു പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറു പേരെ തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വൈകീട്ട് നാല് മണിയോടെയായിരുന്നു ഇത്തരത്തിലൊരു ദാരുണ സംഭവം അരങ്ങേറിയത്.
എതിർപ്പ് അവഗണിച്ച് മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു. മഴയിൽ നനഞ്ഞ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് മാറ്റരുതെന്ന് തൊഴിലാളികൾ അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് സൂചന.
അതേസമയം സംഭവത്തിൽ നിയമലംഘനമുണ്ടായതായി ജില്ലാ കളക്ടർ. കെട്ടിട നിർമ്മാണച്ചട്ടം പൂർണ്ണമായും പാലിച്ചിട്ടില്ലെന്നും കെട്ടിട ഉടമ ആയിഷയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
https://www.facebook.com/Malayalivartha

























